ഇന്ന് ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ആഷസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ കുറച്ചു ദിവസങ്ങൾക്ക് മുന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിച്ചിരുന്നു. ഇന്ന് ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റിനുള്ള 11 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന ടീമില്‍ ജോർഫർ അർച്ചറും, സാം കുറാനും ആദ്യ മത്സരത്തിനില്ല. ലോകകപ്പ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അർച്ചർ. അയർലൻഡ് ടെസ്റ്റ് മൽസരത്തിലൂടെ അരങ്ങേറ്റം കുറിച്ച ജെയ്‌സൺ റോയി പ്ലെയിങ് ഇലവനിൽ ഇടം നേടിയിട്ടുണ്ട്. നാളെ ഇന്ത്യൻ സമയം 3:30 ആണ് മത്സരം ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും നാളെ തുടക്കമാകും. 14 അംഗ ടീം ആണ് ആഷസ് പരമ്പരക്കുള്ളത്. ഇതിൽ അർച്ചറിനെയും, സാമിനെയും, ഒല്ലി സ്‌റ്റോണിനെയുമാണ് ആദ്യ മത്സരത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അഞ്ച് ടെസ്റ്റുകൾ ഉള്ള പരമ്പര സെപ്റ്റംബർ 16-ന് ആണ് അവസാനിക്കുന്നത്. കഴിഞ്ഞ ആഷസ് പരമ്പര ഓസ്‌ട്രേലിയ ആണ് ജയിച്ചത്.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, മൊയിൻ അലി, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്‌ലർ, ജോ ഡെൻലി, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്






































