Cricket Top News

ലോകകപ്പ് യോഗ്യതാ മത്സരം: റാസയുടെ ഓൾറൗണ്ട് മികവിൽ സിംബാബ്‌വെ വെസ്റ്റ് ഇൻഡീസിനെ 35 റൺസിന് പരാജയപ്പെടുത്തി

June 25, 2023

author:

ലോകകപ്പ് യോഗ്യതാ മത്സരം: റാസയുടെ ഓൾറൗണ്ട് മികവിൽ സിംബാബ്‌വെ വെസ്റ്റ് ഇൻഡീസിനെ 35 റൺസിന് പരാജയപ്പെടുത്തി

 

2023 ശനിയാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ സിംബാബ്‌വെ 35 റൺസിന് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി. സിക്കന്ദർ റാസയുടെ മികച്ച ഓൾറൗണ്ട് പ്രകടനത്തോടെ (68 ഓഫ് 58, 2/36) ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സിംബാബ്‌വെ തകർപ്പൻ പ്രകടനം നടത്തി.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 49.5 ഓവറിൽ 268 റൺസിന് ഓൾ ഔട്ടായി. മികച്ച പ്രകടനം ആണ് സിംബാവെ നടത്തിയത്. റാസ 68, ബർൾ 50, എർവിൻ 47 എന്നിവരുടെ മികവിലാണ് സിംബാബ്‌വെ ഭേദപ്പെട്ട സ്‌കോർ നേടിയത്. വിൻഡീസിന് വേണ്ടി കീമോ പോൾ മൂന്ന് വിക്കറ്റ് നെഡ് . മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ പിന്നീട് അത് മുതലാക്കാൻ അവർക്കായില്ല. അവർ 44.4 ഓവറിൽ 233 ന് ഓൾഔട്ടായി. വിൻഡീസിന് വേണ്ടി മേയേഴ്‌സ് 56 നേടിയപ്പോൾ ചെയിസ് 44 റൺസ് നേടി. സിംബാവെയ്ക്ക് വേണ്ടി ചതാര 3 വിക്കറ്റ് നേടിയപ്പോൾ നഗറവ രാസ എന്നിവർ രണ്ട് വിക്കറ്റ് വീട്‍ജം നേടി.

Leave a comment