Cricket Top News

ഏകദിന ലോകകപ്പ് യോഗ്യത: യു.എസ്.എയ് ക്കെതിരെ വെസ്റ്റ് ഇൻഡീസിന് 39 റൺസിൻറെ ജയം

June 18, 2023

author:

ഏകദിന ലോകകപ്പ് യോഗ്യത: യു.എസ്.എയ് ക്കെതിരെ വെസ്റ്റ് ഇൻഡീസിന് 39 റൺസിൻറെ ജയം

രണ്ട് തവണ ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇൻഡീസിന് 2023 ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് എ മത്സരത്തിൽ യുഎസിനെതിരെ 39 റൺസിന്റെ ജയം ഞായറാഴ്ച ഹരാരെയിലെ തകാഷിംഗ സ്‌പോർട്‌സ് ക്ലബിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും മികച്ച പ്രകടനം ആണ് നടത്തിയത്..

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 49.3 ഓവറിൽ 297 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയെ വിൻഡീസ് ബൗളർമാർ 50 ഓവറിൽ 258/7 എന്നാണ് നിലയിൽ ഒതുക്കി. ജോൺസൺ ചാൾസ് 66, ജേസൺ ഹോൾഡർ 56 എന്നിവർ വിൻഡീസിന് വേണ്ടി തിളങ്ങിയപ്പോൾ സൗരഭ് നേത്രവൽക്കർ, സ്റ്റീവൻ ടെയ്‌ലർ എന്നിവർ യുഎസ്എയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി. 298 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എയ്ക്ക് വേണ്ടി ഗജാനന്ദ് സിംഗ് സെഞ്ചുറി നേടിയെങ്കിലും മറ്റാർക്കും അദ്ദേഹത്തിന് പിന്തുണ നൽകാൻ കഴിഞ്ഞില്ല. ഗജാനന്ദ് സിംഗ് പുറത്താകാതെ 101 റൺസ് നേടി.

Leave a comment