Cricket cricket worldcup Cricket-International IPL IPL-Team Top News

“ഫ്രാഞ്ചൈസി ക്രിക്കറ്റ്‌ ടൂര്‍ണമെന്റുകളെക്കാള്‍ വലുത് ആണ് എനിക്ക് ഓസ്ട്രേലിയ ” – മിച്ചെല്‍ സ്റ്റാര്‍ക്ക്

June 12, 2023

“ഫ്രാഞ്ചൈസി ക്രിക്കറ്റ്‌ ടൂര്‍ണമെന്റുകളെക്കാള്‍ വലുത് ആണ് എനിക്ക് ഓസ്ട്രേലിയ ” – മിച്ചെല്‍ സ്റ്റാര്‍ക്ക്

ഐപിഎല്‍,ബിഗ്‌ ബാഷ്  പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് മിച്ചൽ സ്റ്റാർക്ക് വെളിപ്പെടുത്തി.ഓസ്ട്രേലിയന്‍ ടീമില്‍ കളിക്കുക എന്നത്  ആണ് തനിക്ക് ഏറ്റവും  പ്രിയപ്പെട്ടത് എന്ന് പറഞ്ഞ സ്റ്റാര്‍ക്ക് തന്‍റെ ഈ തീരുമാനം ഭാവിയില്‍ ഓസീസ് താരങ്ങള്‍ എല്ലാം പിന്തുടരും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

BBL 2020-21 - Mitchell Starc won't play in the BBL final despite being fit for selection | ESPNcricinfo

“ഐപിഎല്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.അതുപോലെ 10 വർഷം മുമ്പ് യോർക്ക്ഷെയറിൽ ഞാൻ എന്റെ സമയം ആസ്വദിച്ചു, പക്ഷേ ഓസ്‌ട്രേലിയന്‍ നാഷണല്‍ ടീം ആണ് എനിക്ക് എപ്പോഴും പ്രധാനപ്പെട്ടത്.പണം വരും പോകും.നൂറു വർഷത്തിലേറെയായി ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്‌ക്കായി കളിച്ചത് 500-ൽ താഴെ പുരുഷന്മാർ മാത്രമാണ്,അതില്‍ ഒരാള്‍ ഞാന്‍ ആണ്  എന്നത് എനിക്ക് അതിയായ അഭിമാനം നല്‍കുന്നു.”‘ദി ഗാർഡിയനോട്’ ഓസീസ് പേസര്‍  പറഞ്ഞു.2015ൽ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ആണ് സ്റ്റാര്‍ക്ക് അവസാനാമായി ഐപിഎല്‍ കളിച്ചത്.

Leave a comment