EPL 2022 European Football Foot Ball International Football Top News transfer news

റോമയുമായുള്ള ലോണ്‍ കാലാവധി പൂര്‍ത്തിയാക്കി ; എങ്ങോട്ട് പോകണം എന്ന ആശയകുഴപ്പത്തില്‍ ജിനി വൈനാള്‍ഡം

June 12, 2023

റോമയുമായുള്ള ലോണ്‍ കാലാവധി പൂര്‍ത്തിയാക്കി ; എങ്ങോട്ട് പോകണം എന്ന ആശയകുഴപ്പത്തില്‍ ജിനി വൈനാള്‍ഡം

മുന്‍ ലിവര്‍പൂള്‍ താരവും ക്ലോപ്പിന്റെ മിഡ്ഫീല്‍ഡ് ജനറലുമായിരുന്ന ജിനി വൈനാല്‍ഡം തന്‍റെ ഭാവിയെ കുറിച്ച് വലിയ ചിന്തകള്‍ ഒന്നും ഇപ്പോള്‍ തനിക്കില്ല എന്ന് പറഞ്ഞു.അടുത്ത സീസണില്‍ എന്ത് ചെയ്യണം എന്ന് എന്‍റെ മനസ്സ് പറയുന്നുവോ അത് തന്നെ താന്‍ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

Georginio Wijnaldum aiming to take PSG 'even higher' after sealing move |  Paris Saint-Germain | The Guardian

ലിവര്‍പൂളുമായി കരാര്‍ അവസാനിപ്പിച്ച് ഒരു ഫ്രീ എജന്റ്റ് ആയിട്ടായിരുന്നു താരം പിഎസ്ജിയില്‍ എത്തിയത്.ആ സീസണില്‍ ഫ്രഞ്ച് ക്ലബിന് താരം കാഴ്ച്ചവെച്ചത് ശരാശരിയിലും താഴെയുള്ള പ്രകടനം ആയിരുന്നു.അടുത്ത സീസണില്‍ താരത്തിനെ സീരി എ ക്ലബ്‌ ആയ റോമയിലെക്ക് ലോണില്‍ അയക്കുകയായിരുന്നു.എന്നാല്‍ പരിക്ക് മൂലം താരത്തിനു അവിടെയും ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല.ലോണ്‍ കാലാവധി പൂര്‍ത്തിയായി പിഎസ്ജിയിലെക്ക് മടങ്ങാന്‍ നില്‍ക്കുകയാണ് താരം.അവരുമായി താരത്തിനു ഇനിയും ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ട്.എന്നാല്‍ ഇപ്പോഴും എങ്ങോട്ട് പോകണം എന്ന ആശയകുഴപ്പത്തില്‍ ആണ് താരം. ഫ്രഞ്ച് റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിനെ മറ്റൊരു സീരി എ ക്ലബ്‌ ആയ അറ്റ്‌ലാന്റയിലേക്ക് ലോണില്‍ അയക്കാനുള്ള തീരുമാനത്തില്‍ ആണ് പിഎസ്ജി.

Leave a comment