അലക്സാണ്ടർ ജോവനോവിച്ച് ബെംഗളൂരു എഫ്സിയുമായുള്ള കരാർ നീട്ടാൻ ഒരുങ്ങുന്നു
കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്സിക്കായി ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ച ഓസ്ട്രേലിയൻ സെന്റര്‍ ബാക്ക് അലക്സാണ്ടർ ജോവാനോവിച്ച് ബ്ലൂസുമായുള്ള തന്റെ ബന്ധം വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.ഓസീസ് എ ലീഗ് ക്ലബ് ആയ മക്ആര്ത്തറിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് കണ്ടിട്ടാണ് താരത്തിനെ ബെങ്കളൂരു എഫ്സി സൈന്‍ ചെയ്യാന്‍ തീരുമാനിച്ചത്.ടീമിന് വേണ്ടി കഴിഞ്ഞ സീസണില്‍ താരം പതിനേഴു മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
ലീഗുമായും ടീമുമായും പൊരുത്തപ്പെടാന്‍ താരം ആദ്യം കുറച്ച് ബുദ്ധിമുട്ടി എങ്കിലും ഇപ്പോള്‍ അദ്ദേഹം ക്ലബിന് വളരെ വേണ്ടപ്പെട്ട താരങ്ങളില്‍ ഒരാള്‍ ആണ്.ഇത് കൂടാതെ ബെങ്കളൂരു ബ്രസീലിയൻ സെന്റർ ബാക്ക് അലൻ കോസ്റ്റയേയും പരിചയസമ്പന്നനായ ഇന്ത്യൻ ഇന്റർനാഷണൽ താരമായ സന്ദേശ് ജിങ്കാനെയും പറഞ്ഞു വിട്ടിരുന്നു.ഇപ്പോള്‍ പ്രതിരോധ മേഘല കൂടുതല്‍ കരുത്ത് കൂട്ടാനുള്ള തീരുമാനത്തില്‍ ആണ് ക്ലബ് മാനേജ്മെന്റും.ഈ സമയത്ത് ആണ് അലക്സാണ്ടറിന്റെ സേവനം ബെങ്കളൂരുവിനു ഏറ്റവും കൂടുതല്‍ ആവശ്യം.






































