EPL 2022 European Football Foot Ball International Football Top News transfer news

ജൂഡ് ബെലിംഗ്ഹാം സൈനിങ്ങ് പൂര്‍ത്തിയായി ; അടുത്ത വേട്ടക്ക് ഒരുങ്ങി മാഡ്രിഡ്‌

June 8, 2023

ജൂഡ് ബെലിംഗ്ഹാം സൈനിങ്ങ് പൂര്‍ത്തിയായി ; അടുത്ത വേട്ടക്ക് ഒരുങ്ങി മാഡ്രിഡ്‌

ജൂഡ് ബെല്ലിംഗ്ഹാമിന്റെ സൈനിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കി എങ്കിലും വിശ്രമം ഇല്ലാതെ പ്രയത്നിക്കുകയാണ് റയല്‍ ബോര്‍ഡ്.ഇപ്പോള്‍ അവരുടെ  ലക്ഷ്യം ടോട്ടന്‍ഹാം സ്ട്രൈക്കര്‍ ആയ ഹാരി കെയിന്‍ ആണ്.സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച് റയൽ മാഡ്രിഡിന്റെയും ടോട്ടൻഹാം ഹോട്‌സ്‌പറിന്റെയും പ്രതിനിധികൾ ഇന്നലെ തന്നെ  ചർച്ച നടത്തിയതായി റിപ്പോർട്ട്.

 

കെയ്‌നിന് വേണ്ടി ടോട്ടന്‍ഹാം ആവശ്യപ്പെടുന്നത് 100 -110 മില്യണ്‍ ആണ്.എന്നാല്‍ റയല്‍ മാഡ്രിഡ്‌ താരത്തിനു വേണ്ടി 90 മില്യണില്‍ കൂടുതല്‍ മൂല്യമുള്ള ബിഡ് നല്‍കാന്‍ തയ്യാറല്ല. ഇനിയും ചര്‍ച്ച നടത്താന്‍ ഇരു പാര്‍ട്ടികളും തയ്യാര്‍ ആണ് എന്നതിനാല്‍ ഉടന്‍ തന്നെ ആരെങ്കിലും ഒരാള്‍ ഒത്തുതീര്‍പ്പില്‍ എത്തും എന്നത് തീര്‍ച്ച.കരിം ബെന്‍സെമ പോയ വിടവ് കേയിനിന് നികത്താന്‍ ആകും എന്ന് കോച്ച് അന്‍സലോട്ടി വിശ്വസിക്കുന്നു.അതിനാല്‍ ഹാരി കെയിന്‍ അല്ലാതെ മറ്റൊരു സ്ട്രൈക്കര്‍ എന്ന ഓപ്ഷന്‍ നിലവില്‍ മാഡ്രിഡിന് ഇല്ല.പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്ഥിരതയോടെ കളിക്കുന്ന കേയിനിന് ഇത്രയും കാലം ആയിട്ടും ക്ലബ്‌ കിരീടങ്ങള്‍ ഒന്നും നേടാന്‍ കഴിയുന്നില്ല എന്നതാണ് ടോട്ടന്‍ഹാം വിടാനുള്ള പ്രധാന കാരണം.

Leave a comment