EPL 2022 European Football Foot Ball International Football Top News transfer news

അമേരിക്കയില്‍ അവതരിക്കാന്‍ മിശിഹാ

June 7, 2023

അമേരിക്കയില്‍ അവതരിക്കാന്‍ മിശിഹാ

പാരീസ് സെന്റ് ജെർമെയ്ൻ വിട്ടതിന് ശേഷം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിയിൽ ചേര്‍ന്നേക്കും.തന്റെ മുന്‍ ക്ലബ്‌ ആയ ബാഴ്സയിലെക്ക് മെസ്സി തിരിച്ചു പോകുമെന്നും ഇത് കൂടാതെ സൗദി ക്ലബ്‌ ആയ അല്‍ ഹിലാലിലേക്ക് പോകുമെന്നും ആയിരുന്നു ഇന്നലെ വരെ ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍.ഇന്ന് രാവിലെ മുതല്‍ ആണ് ഇന്‍റര്‍ മയാമിയുടെ സാധ്യത വര്‍ധിക്കാന്‍ തുടങ്ങിയത്.

How Inter Miami will line up with Lionel Messi | FootballTransfers.com

 

പെലെ, ബെക്കാം, തിയറി ഹെൻറി തുടങ്ങിയ സൂപ്പർ താരങ്ങളെ ആകർഷിച്ച അമേരിക്കൻ ഫുട്‌ബോളിന് മെസ്സിയുടെ ട്രാന്‍സ്ഫര്‍ ഒരു പ്രധാന ഉത്തേജനമായിരിക്കും.താരത്തിനെ ടീമിലേക്ക് എത്തിക്കുന്നതില്‍ ഡേവിഡ് ബെക്കാം ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്‌.താരത്തിനു ക്ലബ് നല്‍കാന്‍ പോകുന്ന സാലറി എത്രയാണ് എന്ന് വ്യക്തം അല്ല.എന്നാല്‍ തി അത്ലറ്റിക്ക് ഇന്ന് നല്‍കിയ വാര്‍ത്ത പ്രകാരം മെസ്സിക്ക്   ആപ്പിള്‍,അഡിഡാസ് എന്നിവര്‍ ക്ലബില്‍ നിന്ന് ലഭിക്കുന്ന പ്രോഫിറ്റ് ഷെയര്‍ നല്‍കും എന്നും ഇത് കൂടാതെ മയാമി ക്ലബിലെ ഓഹരി നല്‍കാനും ക്ലബ്‌ മാനെജ്മെന്റ് തീരുമാനിച്ചതായി വാര്‍ത്തയുണ്ട്. വാര്‍ത്ത താരം ഉടന്‍ ഒഫീഷ്യല്‍ ആയി പ്രഖ്യാപ്പിക്കും.

Leave a comment