ശ്രീലങ്ക – അഫ്ഗാന്‍ പരമ്പരയിലെ അവസാന മത്സരം ഇന്ന് ;വിജയിക്ക് പരമ്പര
ശ്രീലങ്ക – അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പരയുടെ അവസാന മത്സരം ഇന്ന് നടക്കും.ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് കൊണ്ട് 1-1 നു സമനില ആയി നില്‍ക്കുകയാണ്.അതിനാല്‍ മൂന്നാമത്തെ മത്സരത്തില്‍ ഇരു ടീമുകളും വാശിയോടെ തന്നെ പോരാടും.
ആദ്യ മത്സരത്തില്‍ വീറോടെ പൊരുതിയ അഫ്ഗാന്‍ പടയെ അല്ല കഴിഞ്ഞ മത്സരത്തില്‍ കണ്ടത്.ആദ്യ മത്സരത്തില്‍ ശ്രീലങ്കയുടെ 269 റണ്‍സ് എന്ന ടാര്‍ഗറ്റ് പുഷ്പം പോലെ ആണ് അവര്‍ മറികടന്നത്.രണ്ടാമത്തെ മത്സരത്തില്‍ 323 റണ്‍സ് എന്ന സ്കോര്‍ ചേസ് ചെയ്ത അഫ്ഗാന്‍ ടീം 132 റണ്‍സിന് ആണ് പരാജയപ്പെട്ടത്.ഇബ്രാഹിം സധ്രന്‍ പുറത്തായതോടെ ശേഷിക്കുന്ന അഫ്ഗാന്‍ ബാറ്റിങ്ങ് നിര ഒന്നണ്ടങ്കം ക്ഷണ നേരം കൊണ്ട് പവലിയനിലേക്ക് മടങ്ങുകയായിരുന്നു.വാനിന്ദു ഹസരങ്കയുടെ തിരിച്ചു വരവോടെ ശ്രീലങ്കന്‍ ടീം കൂടുതല്‍ അപകടക്കാരികള്‍ ആയി മാറിയിരിക്കുകയാണ്.ഇന്ത്യന്‍ സമയം രാവിലെ പത്തു മണിക്ക് മഹിന്ദ രാജപക്സെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.






































