സൂപ്പര്‍ ലീഗില്‍ നിന്ന് യുവന്റ്റസും ഒഴിയുന്നു ; ഇനി ആകെയുള്ളത് ബാഴ്സലോണയും റയല്‍ മാഡ്രിഡും മാത്രം
സൂപ്പർ ലീഗ് പദ്ധതി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് യുവന്റസ് റയൽ മാഡ്രിഡിനും എഫ്സി ബാഴ്സലോണയ്ക്കും കത്ത് അയച്ചതായി സ്പാനിഷ് സ്റ്റേറ്റ് ന്യൂസ് ഏജൻസി ഇഎഫ്ഇ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.സാമ്പത്തിക തിരിമറി നടത്തിയതിനും മറ്റും സീരി എ യില്‍ നിന്ന് യുവേക്ക് ഈ സീസണിൽ നിരവധി ഫിനാന്‍ഷ്യല്‍ കായിക ഉപരോധങ്ങൾ അവര്‍ക്ക് ലഭിച്ചിരുന്നു.
ഉപരോധം ലഭിച്ചതോടെ സമ്മര്‍ദത്തില്‍ മുന്‍ പ്രസിഡന്റ് ആയ ആൻഡ്രിയ ആഗ്നെല്ലിക്ക് ക്ലബില്‍ നിന്ന് ഇറങ്ങേണ്ടി വന്നു.നിലവിലെ പ്രസിഡന്റ് ആയ ജിയാൻലൂക്ക ഫെറേറോക്ക് സുപ്പെര് ലീഗ് പദ്ധതിയില്‍ തീരെ താല്പര്യം ഇല്ല.അദ്ദേഹം ക്ലബില്‍ എത്തിയത് മുതല്‍ ഇതില്‍ നിന്ന് പിന്മാറുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.യുവന്റ്റസ് ലീഗില്‍ നിന്ന് ഒഴിയുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ ക്ലബ് അധികൃതര്‍ ആരും തന്നെ മുന്നോട്ട് വന്നിട്ടില്ല.ഇതിനു മുന്നേ സീരി എയില്‍ നിന്ന് മിലാന് ക്ലബുകളും സുപ്പെര് ലീഗിനെ പിന്തുണച്ചു എങ്കിലും ആരാധകരുടെ ഇടപെടലിനെ തുടര്‍ന്ന് ഇരുവരും തങ്ങളുടെ പിന്തുണ പിന്‍വലിച്ചു.






































