EPL 2022 European Football Foot Ball International Football Top News transfer news

മൂന്ന് വർഷത്തെ കരാറില്‍ കരിം ബെൻസെമ അൽ-ഇത്തിഹാദിൽ ചേര്‍ന്നു

June 7, 2023

മൂന്ന് വർഷത്തെ കരാറില്‍ കരിം ബെൻസെമ അൽ-ഇത്തിഹാദിൽ ചേര്‍ന്നു

സൗദി പ്രോ ലീഗ് (എസ്പിഎൽ) ക്ലബ് അൽ-ഇത്തിഹാദ്, കരിം ബെൻസെമ ക്ലബിൽ ഫ്രീ ഏജന്റായി ചേർന്നതായി അറിയിച്ചു.നിലവിലെ ബാലൺ ഡി ഓര്‍ ജേതാവ് ആയ ബെന്‍സെമ ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് റയല്‍ വിട്ട് സൗദിയിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഡിസംബറില്‍ റൊണാള്‍ഡോയുടെയും ഇപ്പോള്‍  ബെന്‍സെമയുടെ വരവും കൂടി ആയതോടെ  സൗദി ലീഗിന്‍റെ  ഗ്ലാമര്‍ നന്നേ വര്‍ധിച്ചു കഴിഞ്ഞിരിക്കുന്നു.അനേകം സൗദി ക്ലബുകള്‍ നിലവില്‍ യൂറോപ്പിയന്‍ താരങ്ങളുമായി  ചര്‍ച്ച നടത്തി വരുന്നുണ്ട്.

Striker Karim Benzema will not return to Real Madrid next season

 

 

അൽ-ഇത്തിഹാദുമായുള്ള ബെൻസിമയുടെ നിലവിലെ കരാർ 2025-26 സീസണിന്റെ അവസാനം വരെ തുടരും. ഫ്രഞ്ചുകാരൻ പ്രതിവർഷം 200 ദശലക്ഷം യൂറോ സമ്പാദിക്കുമെന്നാണ് റിപ്പോർട്ട്.നിലവിലെ സാഹചര്യത്തില്‍ റൊണാള്‍ഡോക്കൊപ്പം ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന താരമായി ബെന്‍സെമയും ഇതോടെ മാറും.

Leave a comment