EPL 2022 European Football Foot Ball International Football Top News transfer news

മാല്‍ഡിനിയെ ടെക്‌നിക്കൽ ഡയറക്ടര്‍ റോളില്‍ നിന്ന് പുറത്താക്കി എസി മിലാന്‍

June 7, 2023

മാല്‍ഡിനിയെ ടെക്‌നിക്കൽ ഡയറക്ടര്‍ റോളില്‍ നിന്ന് പുറത്താക്കി എസി മിലാന്‍

മുൻ ക്യാപ്റ്റനായ പൗലോ മാൽഡിനിയെ ടെക്‌നിക്കൽ ഡയറക്ടര്‍ റോളില്‍ നിന്ന് എസി മിലാൻ പുറത്താക്കി.കഴിഞ്ഞ അഞ്ചു വര്‍ഷമായി ടീമിന് താരം പ്രവര്‍ത്തിക്കുന്നുണ്ട്.അതിന്‍റെ നേട്ടം മിലാന് ലഭിക്കുന്നുമുണ്ടായിരുന്നു.2022-ൽ സീരി എ കിരീടം നേടിയ മിലാനെ വളര്‍ത്തി എടുക്കുന്നതില്‍ അദ്ദേഹം വളരെ വലിയ പങ്കു ആണ് വഹിച്ചത്.

Scaroni has 'no doubt that an agreement will be reached' with Maldini and  Massara

 

ഈ സീസണിൽ ക്ലബ് സീരി എയിൽ നാലാം സ്ഥാനത്തെത്തി, ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്തി.എതിരാളികളായ ഇന്റർ മിലാനോട് പരാജയപ്പെട്ടു,എങ്കിലും ടീമിന്‍റെ വളര്‍ച്ച കഴിഞ്ഞ മൂന്നു കൊല്ലമായി ഉയര്‍ച്ചയില്‍ തന്നെ ആണ്.അദ്ദേഹം സ്കൌട്ട് ചെയ്ത താരങ്ങള്‍ ആണ് റാഫേൽ ലിയോ, തിയോ ഹെർണാണ്ടസ്, ഫിക്കായോ ടോമോറി, ഒലിവിയർ ജിറൂഡ് എന്നിവര്‍.നിലവിലെ മിലാന്‍ ടീമിന്‍റെ നട്ടെല്ല് ഈ താരങ്ങള്‍ ഒക്കെയാണ്.ക്ലബ് വിടാന്‍ നിന്ന റാഫേല്‍ ലിയോയെ എസി മിലാനുമായി അഞ്ചു വര്‍ഷം കരാര്‍ നീട്ടിക്കാന്‍ ഇടപ്പെട്ടതും അദ്ദേഹം തന്നെ ആണ്.നിലവിലെ മാനേജ്മെന്റുമായി അദ്ദേഹം നിരന്തരം വഴക്ക് അടിച്ചിരുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്.ക്ലബ് ചെയര്‍മാന്‍ പൌളോ സ്കറോണി മാല്‍ഡിനിയുമായുള്ള വഴക്ക് രൂക്ഷമായതോടെ ആണ് അദ്ദേഹത്തിനെ പുറത്താക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

Leave a comment