Cricket Cricket-International Top News

രണ്ടാം മത്സരത്തില്‍ 78 റണ്‍സിനു ജയം ; യുഎഇക്കെതിരായ പരമ്പര സ്വന്തമാക്കി വിന്‍ഡീസ്

June 7, 2023

രണ്ടാം മത്സരത്തില്‍ 78 റണ്‍സിനു ജയം ; യുഎഇക്കെതിരായ പരമ്പര സ്വന്തമാക്കി വിന്‍ഡീസ്

യുഎഇക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്.ഇന്നലെ നടന്ന രണ്ടാം മത്സരം 78 റണ്‍സിന് ജയിച്ച് കൊണ്ട് ടൂര്‍ണമെന്റിലെ ലീഡ് വിന്‍ഡീസ് 2-0 ആയി ഉയര്‍ത്തി.ആദ്യ മത്സരത്തില്‍ യുഎഈയെ ഏഴു വിക്കറ്റിനു ആണ് വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തിയത്.ഇന്നലെ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

UAE vs WI Dream11 Prediction Today Match, Probable Playing XI, Pitch Report, Top Fantasy Picks, Weather Report, Predicted Winner for 2nd ODI, West Indies tour of UAE

 

അര്‍ദ്ധ സെഞ്ച്വറികളുമായി രണ്ടു ഓപ്പണര്‍മാരും മികച്ച തുടക്കം ആണ് വെസ്റ്റ് ഇന്‍ഡീസിനു നല്‍കിയത്.ബ്രാണ്ടന്‍ കിങ്ങ് , ജോന്‍സന്‍  ചാള്‍സ് എന്നിവര്‍ പുറത്താകുമ്പോള്‍ വിന്‍ഡീസിന്‍റെ സ്കോര്‍ 20 ഓവറില്‍ 150 റണ്‍സ് എത്തിയിരുന്നു.ഇരുവരും പുറത്തായതിനു ശേഷം മികച്ച ലൈനിലും ലെങ്ങ്ത്തിലും പന്ത് എറിഞ്ഞ യുഎഇ ബോളര്‍മാര്‍ 50 ഓവര്‍ പൂര്‍ത്തിയാവാന്‍ ഒരു പന്ത് ശേഷിക്കെ 306 റണ്‍സിനു വിന്‍ഡീസ് ബാറ്റിങ്ങ് നിരയെ മൊത്തം പുറത്താക്കി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇ അന്‍പത് ഓവറില്‍ ഏഴു വിക്കറ്റ് നഷ്ട്ടത്തില്‍ 228  റണ്‍സ് എടുത്തു.അലി നസീര്‍(53 പന്തില്‍ 57 റണ്‍സ് ),ബാസില്‍ ഹമീദ് (84 പന്തില്‍  49 റണ്‍സ് ) എന്നിവര്‍ ആണ്  ആഥിതേയര്‍ക്ക് വേണ്ടി നന്നായി ബാറ്റ് ചെയ്തത്.

Leave a comment