ഇംഗ്ലണ്ട് അയർലൻഡ് ടെസ്റ്റ് : ഇരട്ട ശതകവുമായി ഒലി പോപ്പ് , അയർലണ്ടിനെതിരെ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്ങ്സിൽ കൂറ്റൻ സ്കോർ
ഇംഗ്ലണ്ട് അയർലൻഡ് ഏക ടെസ്റ്റ് മത്സരത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. ഇന്നലെ കളിയുടെ രണ്ടാം ദിവസം അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് തന്നെയാണ് ഡ്രൈവിംഗ് സീറ്റിൽ. ഇംഗ്ലണ്ട് അവരുടെ ഒന്നാം ഇന്നിങ്ങ്സ് ഇന്നലെ 524/4 എന്ന നിലയിൽ ഡിക്ലയർ ചെയ്തു, തകർപ്പൻ ബാറ്റിംഗ് ആണ് നടത്തിയത്. ഇന്നലെ കളി അവസാനിച്ചപ്പോൾ രണ്ടാം ഇന്നിങ്സ് ആരംഭിച്ച അയർലൻഡ് 97/3 എന്ന നിലയിൽ ആണ്. അവർ 255 റൺസ് പുറകിൽ ആണ്. അവരുടെ ഒന്നാം ഇന്നിങ്ങ്സ് 172 റൺസിൽ അവസാനിച്ചിരുന്നു.
152/1 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടിട്ടില്ല. ഒലി പോപ്പും ബെൻ ഡക്കറ്റും ചേർന്ന് ആദ്യ ദിവസം നിർത്തിയിടത്തുനിന്നും അതെ ഫോമിൽ തുടർന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 252 റൺസ് നേടി. ബെൻ ഡക്കറ്റ് 178 പന്തിൽ 182 റൺസെടുത്തപ്പോൾ ഒല്ലി പോപ്പ് 208 പന്തിൽ 205 റൺസ് നേടി ഡബിൾ സെഞ്ചുറി തികച്ചു. പിന്നീട് എത്തിയ റൂട്ടും മികച്ച പ്രകടനം നടത്തി. റൂട്ട് 59 പന്തിൽ 56 റൺസ് നേടി. ഇതോടെ അവർ 524/4 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. അയർലൻഡിന് വേണ്ടി ആൻഡി രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് തുടക്കം തന്നെ പിഴച്ചു. വിക്കറ്റുകൾ വീഴാൻ തുടങ്ങുകയും ചെയ്തു, ഇന്ന് കളി ശ്രദ്ധയോടെ കൊണ്ടുപോകാൻ ആകും അവർ ശ്രമിക്കുക. എന്നാൽ മികച്ച ഫോമിലുളള ഇംഗ്ലണ്ടിനോട് എത്ര നേരം പിടിച്ചു നില്ക്കാൻ കഴിയുമെന്നാണ് ഇന്ന് അറിയേണ്ടത്. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് രണ്ട് മൂന്ന് വിക്കറ്റ് നേടി.






































