ഇംഗ്ലണ്ട് അയർലൻഡ് ടെസ്റ്റ് : ഒന്നാം ദിനം അയർലണ്ടിനെതിരെ ഇംഗ്ലണ്ടിന് ആധിപത്യ൦
ഇംഗ്ലണ്ട് അയർലൻഡ് ഏക ടെസ്റ്റ് മത്സരത്തിന് ഇന്നലെ തുടക്കമായി. ഇന്നലെ കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 152/1 എന്ന നിലയിലാണ്. ടോസ് നേടിയ ഇംഗ്ലണ്ട് അയർലണ്ടിനെ ബാറ്റിങിങ്ങിനയച്ചു.അത് ശരിവയ്ക്കുന്ന രീതിയിൽ ആണ് കാര്യങ്ങൾ നടന്നത്. ഇംഗ്ലണ്ട് അയർലണ്ടിനെ 172 റൺസിന് ഓൾഔട്ടാക്കി. 29 റൺസുമായി ഒലി പോപ്പും, 60 റൺസുമായി ബെന്നും ആണ് ക്രീസിൽ. 56 റൺസ് നേടിയ സാക്കിൻറെ വിക്കറ്റ് ആണ് അവർക്ക് നഷ്ടമായത്. നിലവിൽ ഇംഗ്ലണ്ട് 20 റൺസ് പിറകിൽ ആണ്.
ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ അയർലൻഡിന് തുടക്കം തന്നെ പിഴച്ചു. 15 റൺസിൽ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ അവർക്ക് ഒരിക്കലും തലപൊക്കാൻ കഴിഞ്ഞില്ല. 36 റൺസ് നേടിയ ജെയിംസ് ആണ് അവരുടെ ടോപ് സ്കോറർ. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സ്റ്റുവർട്ട് ബ്രോഡ് ആണ് അയർലണ്ടിനെ ഒതുക്കിയത് അദ്ദേഹം അഞ്ച് വിക്കറ്റ് നേടി വമ്പൻ പ്രകടനം നടത്തി.






































