Foot Ball Top News

2019-20 സീസണിലേക്കുള്ള പുതിയ മൂന്നാമത്തെ കിറ്റ് റയൽ മാഡ്രിഡ് അവതരിപ്പിച്ചു

July 30, 2019

author:

2019-20 സീസണിലേക്കുള്ള പുതിയ മൂന്നാമത്തെ കിറ്റ് റയൽ മാഡ്രിഡ് അവതരിപ്പിച്ചു

റയല്‍ മാഡ്രിഡ് അവരുടെ മൂന്നാമത്തെ പുതിയ കിറ്റ്‌ അവതരിപ്പിച്ചു. 2019-20 സീസണിലേക്കുള്ള പുതിയ ജേഴ്‌സിയാണ് അവർ അവതരിപ്പിച്ചത്. ഇളം പച്ച നിറത്തിലുള്ള ജേഴ്സി ആണ് പുറത്തിറങ്ങിയത്. സാങ്കേതികവിദ്യയിൽ നിന്നും ഭാവിയിലെ പരിണാമത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. പുതിയ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയം പ്രധാന റഫറൻസായി ജേഴ്‌സിയിൽ ഉണ്ട്. അഡിഡാസ് ആണ് പുതിയ ജേഴ്‌സി പുറത്തിറക്കിയത്. കരീം ബെൻസെമ, മാർസെലോ, ലൂക്കാ മോഡ്രിക്, ടോണി ക്രൂസ്, കാസെമിറോ, ഇസ്‌കോ, ലൂക്കാസ് വാസ്‌ക്വസ്, അൽവാരോ ഒഡ്രിയോസോള, നാച്ചോ എന്നിവർ അണിഞ്ഞ ജേഴ്‌സി ക്ലബിന്റെ ദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് പുറത്തിറക്കിയത്.

1902 മാർച്ച്‌ 6നാണ്‌ ക്ലബ്ബിന്റെ പിറവി. സ്പാനിഷ്‌ ഒന്നാം ഡിവിഷൻ ലീഗിൽ കളിക്കുന്ന ഇവർക്ക്‌ 1928ൽ ലീഗ്‌ തുടങ്ങിയതുമുതൽ ഒരു പ്രാവശ്യം പോലും പുറത്തുപോകേണ്ടി വന്നിട്ടില്ല.ലോകപ്രശസ്ത താരങ്ങളായ ആൽഫ്രെദഡ് ഡി സ്റ്റിഫാനൊ, റൊണാൾഡോ, റോബർട്ടോ കാർലോസ്‌ (ബ്രസീൽ), ഡേവിഡ്‌ ബെക്കാം, മൈക്കൽ ഓവൻ (ഇംഗ്ലണ്ട്‌), സിനദീൻ സിദാൻ (ഫ്രാൻസ്‌), കാക്കാ(ബ്രസിൽ ) എന്നിവർ ഈ ക്ലബ്ബിനു വേണ്ടി കളിച്ചിട്ടുണ്ട്. സിനദീൻ സിദാൻ ആണ് ഇപ്പോൾ ടീമിന്റെ മാനേജർ. സ്പാനിഷ്‌ ലീഗിൽ 33 കിരീടത്തോടെ ഏറ്റവും കുടുതൽ തവണ കിരീടം നേടുന്ന ടീമാണ് റിയൽ മാഡ്രിഡ്‌.

Leave a comment