Cricket Top News

ഇംഗ്ലണ്ട് അയർലൻഡ് ടെസ്റ്റ് : അയർലണ്ടിനെ 172ന് ഓൾ ഔട്ടാക്കി ഇംഗ്ലണ്ട്, അഞ്ച് വിക്കറ്റ് നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്,

June 1, 2023

author:

ഇംഗ്ലണ്ട് അയർലൻഡ് ടെസ്റ്റ് : അയർലണ്ടിനെ 172ന് ഓൾ ഔട്ടാക്കി ഇംഗ്ലണ്ട്, അഞ്ച് വിക്കറ്റ് നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്,

ഇംഗ്ലണ്ട് അയർലൻഡ് ഏക ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് അയർലണ്ടിനെ ബാറ്റിങിങ്ങിനയച്ചു. അത് ശരിവയ്ക്കുന്ന രീതിയിൽ ആണ് കാര്യങ്ങൾ നടന്നത്. ഇംഗ്ലണ്ട് അയർലണ്ടിനെ 172 റൺസിന് ഓൾഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 149/1 എന്ന നിലയിൽ ആണ്. 27 റൺസുമായി ഒലി പോപ്പും, 60 റൺസുമായി ബെന്നും ആണ് ക്രീസിൽ. 56 റൺസ് നേടിയ സാക്കിൻറെ വിക്കറ്റ് ആണ് അവർക്ക് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ അയർലൻഡിന് തുടക്കം തന്നെ പിഴച്ചു. 15 റൺസിൽ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ അവർക്ക് ഒരിക്കലും തലപൊക്കാൻ കഴിഞ്ഞില്ല. 36 റൺസ് നേടിയ ജെയിംസ് ആണ് അവരുടെ ടോപ് സ്‌കോറർ. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സ്റ്റുവർട്ട് ബ്രോഡ് ആണ് അയർലണ്ടിനെ ഒതുക്കിയത് അദ്ദേഹം അഞ്ച് വിക്കറ്റ് നേടി വമ്പൻ പ്രകടനം നടത്തി.

Leave a comment