പ്രൊ കബഡി പുനേരി പൽത്താനെതിരെ ബംഗാൾ വാരിയേഴ്സ് ജയം
പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ബംഗാൾ വാരിയേഴ്സ് പുനേരി പൽത്താനെ 43-23 എന്ന സ്കോറിന് പരാജയപ്പെടുത്തി. 20 സ്‌കോറിൻറെ വ്യത്യാസത്തിലാണ് ബംഗാൾ വിജയിച്ചത്. വിവോ പ്രോ കബഡി സീസൺ 7 ന്റെ ആദ്യ സൂപ്പർ 10 സ്കോർ ചെയ്ത മനീദർ മുഹമ്മദ് മികച്ച പ്രകടനം കാഴ്ചവെച്ചു. നബിബക്ഷ് (8 റെയ്ഡ് പോയിന്റുകൾ), റിങ്കു നർവാൾ (5 ടാക്കിൾ പോയിന്റുകൾ) എന്നിവർ നന്നായി പിന്തുണച്ചു . മൂന്ന് പേരുടെയും മികച്ച പ്രകടനത്തിലാണ് ബംഗാൾ വിജയം സ്വന്തമാക്കിയത്. മനീന്ദർ 14 പോയിന്റ് ആണ് നേടിയത്.
മത്സരം തുടങ്ങി ആദ്യ എട്ട് മിനിറ്ത്തിൽ തന്നെ ബംഗാൾ പുനേരിയെ ഓൾഔട്ട് ആക്കി. ഈ ഓൾഔട്ട് പ്രകടനം ആദ്യം തന്നെ ബംഗാളിനെ 11-4 എന്ന സ്‌കോറിൽ എത്തിച്ചു. ആദ്യ പകുതിയിൽ 18-9 എന്ന സ്‌കോറിൽ ആണ് അവസാനിച്ചത്. രണ്ടാം പകുതിയിലും ബംഗാൾ പുനേരിയെ ഓൾഔട്ട് ആക്കി. ഇതോടെ രണ്ടാം പകുതിയിൽ ലീഡ് പെട്ടെന്ന് 13 പോയിന്റായി കൂടി. രണ്ടാം പകുതിയുടെ ഇടക്ക് വീണ്ടും പുനേരി പുറത്തായി ഇതോടെ സ്‌കോർ 33-11 എന്ന നിലയിലായി. പിന്നീട് എല്ലാം ചടങ്ങുകൾ പോലെയായിരുന്നു. മത്സരം അവസാനിച്ചപ്പോൾ 20 പോയിന്റ് വ്യത്യാസത്തിൽ ബംഗാൾ വിജയിച്ചു. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവുമായി ബംഗാൾ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി.






































