ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു
ആറാം ലീഗ് കിരീട നേട്ടത്തിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് (ഐപിഎൽ) വിരമിച്ച ഇന്ത്യൻ ബാറ്ററും ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ അമ്പാട്ടി റായിഡു ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.
ട്വിറ്ററിലൂടെയാണ് റായിഡു ഇക്കാര്യം അറിയിച്ചത്.
“ഒരു പ്രത്യേക ഐപിഎൽ വിജയത്തിൽ കലാശിച്ച വൈകാരിക രാത്രിയായിരുന്നു അത്. ആ മികച്ച സമയത്ത് , ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” റായുഡു തന്റെ വൈകാരിക കുറിപ്പിൽ എഴുതി.
ഇന്ത്യക്കായി 55 ഏകദിനങ്ങൾ കളിച്ചിട്ടുള്ള ആന്ധ്രാക്കാരൻ 47.05 ശരാശരിയിൽ 1694 റൺസ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 124 റൺസാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ മൂന്ന് സെഞ്ചുറികളും 10 അർധസെഞ്ചുറികളും നേടി. ഇന്ത്യക്കായി ആറ് ടി20 മത്സരങ്ങൾ കളിച്ച താരം 42 റൺസ് നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഹൈദരാബാദ്, ആന്ധ്ര, ബറോഡ, വിദർഭ എന്നിവരെ പ്രതിനിധീകരിച്ചിട്ടുണ്ട് റായിഡു.






































