ആദ്യ ജയത്തിനായി പുനേരി പൽത്താൻ ഇന്ന് ബംഗാൾ വാരിയേഴ്സിനെ നേരിടും
പ്രൊ കബഡി ലീഗിലെ ഏഴാം സീസണിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പുനേരി പൽത്താൻ ബംഗാൾ വാരിയേഴ്സിനെ നേരിടും. ആദ്യ രണ്ട് കളികളും തോറ്റ പുനേരി ഇന്ന് ആദ്യ വിജയം തേടിയാകും ഇറങ്ങുക. മുംബൈ നടക്കുന്ന മത്സരത്തിൽ ബംഗാൾ തങ്ങളുടെ രണ്ടാം വിജയത്തിന് ഇറങ്ങും. രാത്രി 8:30 ആണ് മത്സരം. സീസണിലെ ആദ്യ മത്സരത്തിൽ യുപിക്കെതിരെ ബംഗാൾ ജയിച്ചിരുന്നു, എന്നാൽ രണ്ടാം മത്സരത്തിൽ അവർ ജയ്പ്പൂരിനോട് തോറ്റിരുന്നു. സ്റ്റാർ സ്പോർട്സിൽ മത്സരം തത്സമയം കാണാൻ സാധിക്കും.
ഇതുവരെ രണ്ട് ടീമുകളും പതിനൊന്ന് തവണ ഏറ്റുമുട്ടിയപ്പോൾ ആറ് തവണ പുനേരി ആണ് വിജയിച്ചത്. മുൻ ബംഗാൾ വാരിയേഴ്സ് കളിക്കാരനായ സുർജിത് സിംഗ് പ്രതിരോധത്തെ മികച്ച രീതിയിൽ നയിക്കും. അദ്ദേഹം പുനേരി പൽത്താന്റെ അവസാന മത്സരത്തിൽ അഞ്ച് പോയിന്റ് നേടുകയും ചെയ്തിരുന്നു. പവനും, സുർജിത്തുമാണ് പുനെറിയുടെ പ്രധാന ആയുധങ്ങൾ. ഇവർ ബംഗാൾ വാരിയേഴ്സ് പ്രതിരോധത്തിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചാൽ പുനെറിക്ക് വിജയം ഉറപ്പാണ്. ബൽദേവും, മനീന്ദറും ആണ് ബംഗളിന്റെ ശക്തികൾ. ഇരുവരും ആദ്യ മത്സരത്തിൽ മിൿച പ്രകടനമാണ് നടത്തിയത്. ജീവയും, റിങ്കുവും കൂടി മികച്ച ഫോമിൽ എത്തിയാൽ പുനേരിയെ അനായാസം തോൽപ്പിക്കാൻ സാധിക്കും.






































