പ്രൊ കബഡി 2019 : തമിഴ് തലൈവയും പട്ന പൈറേറ്റ്സും തമ്മിലുള്ള മത്സരം ആരംഭിച്ചു
തമിഴ് തലൈവയും പട്ന പൈറേറ്റ്സും തമ്മിലുള്ള പ്രൊ കബഡി ലീഗിലെ പതിനാറാമത്ത് മത്സരം ആരംഭിച്ചു. ഈ സീസണിൽ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ 6-6 എന്ന സ്കോറിലാണ് ഇരു ടീമുകളും.
സീസൺ 7 ന്റെ ആദ്യ മത്സരത്തിൽ തെലുങ്ക് ടൈറ്റൻസിനെതിരായ മികച്ച തുടക്കം ലഭിച്ചെങ്കിലും ജയിക്കാനായില്ല. രാഹുലും,മഞ്ജീത്തുമാണ് അവരുടെ തുറുപ്പ് ചീട്ട്. താക്കൂർ ആണ് ടീമിന്റെ ക്യാപ്റ്റൻ. പ്രതിരോധനിരയിൽ, എല്ലായ്പ്പോഴും വിശ്വസനീയമായ മഞ്ജീത് ചില്ലറും മോഹിത് ചില്ലറും കാര്യങ്ങൾ എളുപ്പമാക്കിയാൽ ജയം തമിഴ് തലൈവാസിനൊപ്പമാകും. പ്രദീപും, ജൈദീപും മുന്നിൽ നിന്ന് നയിക്കുന്ന പട്ന ഈ സീസണിൽ ഒരു മത്സരം ജയിക്കുകയും രണ്ടാം മത്സരം തോൽക്കുകയും ചെയ്തു. അവരുടെ ഡിഫൻസ് വളരെ ദുർബലമാണ്. അത് ശക്തമാക്കിയത് ഇന്ന് തമിഴ് തലൈവാസിനെതിരെ വിജയം നേടാൻ കഴിയും.






































