ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
വെല്ലിങ്ടണ്‍: ശ്രീലങ്കയിൽ ആഗസ്ത് പതിനാലിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ നാല് സ്പിന്നർ മാരാണ് ഉള്ളത്. 2017 ഡിസംബറിലെ അവസാന ടെസ്റ്റിന് ശേഷം പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് വിട്ടുനിന്ന മിച്ചൽ സാന്റ്നർ ടീമിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. ലെഗ് സ്പിന്നർ ടോഡ് ആസ്റ്റൽ, ഓഫ് സ്പിന്നർ വിൽ സോമർവില്ലെ, ഇടംകൈ സ്പിന്നർ അജാസ് പട്ടേൽ എന്നിവരും ടീമിൽ ഇടം നേടി.
കെയ്ന്‍ വില്യംസണ്‍ ആണ് ടീമിന്റെ നായകൻ. ട്രെന്റ് ബോൾട്ട്, ടിം സൗത്തി, നീൽ വാഗ്നർ, കോളിൻ ഡി ഗ്രാൻഹോം എന്നിവരാണ് ടീമിലെ പേസ് ബൗളർമാർ. പട്ടേലും,സോമർവില്ലും ന്യൂസിലൻഡിന് വേണ്ടി ആവണം കളിച്ചത് എട്ട് മാസങ്ങൾക്ക് മുമ്പ് ആണ്. മൂന്ന് സ്പിന്നർമാരെ കലിപ്പിക്കുന്നത് ശ്രീലങ്കൻ സാഹചര്യങ്ങളിൽ നല്ലതാണെന്ന് ന്യൂസിലൻഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.
ന്യൂസിലന്‍ഡ് ടീം : കെയ്ന്‍ വില്യംസണ്‍, ടോം ലാഥം, ജീത് റാവല്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബി.ജെ വാട്‌ലിങ്, ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്‌നര്‍, ടോസ് ആസ്റ്റല്‍, വില്‍ സോമര്‍വില്ലെ, ടിം സൗത്തി, നീല്‍ വാഗ്നര്‍, ട്രന്റ് ബോള്‍ട്ട്, അജാസ് പട്ടേല്‍






































