പ്രൊ കബഡി ലീഗ് : ബെംഗളൂരു ബുൾസ് യു മുംബൈയെ തോൽപ്പിച്ചു
പ്രോ കബഡിയില്‍ ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളൂരു ബുൾസ് യു മുംബൈയെ തോൽപ്പിച്ചു . 30-26 എന്ന സ്കോറിലാണ് യു മുംബൈയെ ബെംഗളൂരു ബുൾസ് പരാജയപ്പെടുത്തിയത്. ആദ്യ അഞ്ച് മിനിറ്റിനുശേഷം യു മുംബ 3-2 എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീട് മത്സരത്തിലേക്ക് ശക്തമായ തിരിയിച്ചുവരവ് നടത്തിയ ബെംഗളൂരു മികച്ച പ്രകടനമാണ് നടത്തിയത്. ബെംഗളൂരുവിന്റെ പവന് ശെരാവത്താണ് മുംബൈയുടെ കയ്യിൽ നിന്ന് തട്ടിയെടുത്തത്. താരം 11 പോയിന്റ് നേടി.
യു മുംബൈയുടെ ഹോം സ്റേഡിയത്തിലായിരുന്നു ആയിരുന്നു ഇന്നലെ മത്സരം നടന്നത്. രണ്ടാം പകുതി ഒപ്പത്തിനൊപ്പം പോയിന്റുകൾ നേടി മത്സരം മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ അവസാന അഞ്ച് മിനിറ്റിൽ യു മുംബൈ തകർത്ത് ബെംഗളൂരു വിജയം സ്വന്തമാക്കി. യു മുംബൈയുടെ രണ്ടാം തോൽവിയാണിത്. നാല് കളികളിൽ രണ്ട ജയവുമായി യു മുംബൈ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് കളികളിൽ രണ്ട് ജയവുമായി ബെംഗളൂരു ബുൾസ് അഞ്ചാം സ്ഥാനത്താണ്.






































