രണ്ട് പോയിന്റിന്റെ തകർപ്പൻ ജയവുമായി ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്സ്
2019 പ്രൊ കബഡി ലീഗിൽ ഇന്ന് നടന്ന ആവേശകരമായ രണ്ടാം മത്സരത്തിൽ ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്സിന് തകർപ്പൻ ജയം. 27-25 എന്ന സ്കോറിലാണ് ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്സ് ബംഗാൾ വാരിയേഴ്സിനെ പരാജയപ്പെടുത്തിയത്. ജയ്പൂർ പിങ്ക് പാന്തേഴ്സും ബംഗാൾ വാരിയേഴ്സും തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച വിജയമാണ് നേടിയത്.ശക്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ബംഗാൾ ആയിരുന്നു മുന്നിൽ. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബംഗാൾ 10-14ൻറെ ലീഡ് ആദ്യ പകുതിയിൽ നേടി. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ ജയ്‌പുർ 2 പോയിന്റ് വ്യത്യാസത്തിൽ വിജയം സ്വന്തമാക്കുവായിരുന്നു. ജയ്പൂർ പിങ്ക് പാന്തേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിൽ യു മുംബൈയെ 19 പോയിന്റിന് തോൽപ്പിച്ചിരുന്നു. ഏഴാം സീസണിലെ രണ്ടാം വിജയമാണ് പാന്തേഴ്‌സ് ഇന്ന് നേടിയത്. പാന്തേഴ്‌സിന് വേണ്ടി സന്ദീപ് ധള്‍ എട്ട് പോയിന്റുകൾ നേടി. പ്രപഞ്ചൻ ബംഗാളിന് വേണ്ടി 7 പോയിന്റും നേടി.






































