Cricket

ലോർഡ്സിൽ ഇംഗ്ലീഷ് ചിരി മായുമോ?

July 26, 2019

ലോർഡ്സിൽ ഇംഗ്ലീഷ് ചിരി മായുമോ?

ലണ്ടന്‍: അയർലൻഡിനെതിരായ ഏക ടെസ്റ്റിൽ ഇംഗ്ലണ്ട് വിയർക്കുന്നു.ലോര്‍ഡ്സില്‍ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്ബോള്‍ ഇംഗ്ലണ്ട് ഒമ്ബതിന് 303 എന്ന നിലയിലാണ്. രണ്ട് ദിവസവും ഒരു വിക്കറ്റും ശേഷിക്കെ ആതിഥേയര്‍ക്ക് 181 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. സ്റ്റുവര്‍ട്ട് ബ്രോഡ് (21), ഒല്ലി സ്‌റ്റോണ്‍ (0) എന്നിവരാണ് ക്രീസില്‍.

ഒന്നാം ഇന്നിങ്‌സില്‍ 122 റണ്‍സിന്റെ ലീഡ് നേടിയ അയർലൻഡ് ,  ഒന്നാം ഇന്നിങ്‌സിൽ 207ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ബ്രോഡ്, സ്‌റ്റോണ്‍, കുറാന്‍ എന്നിവരാണ് അയര്‍ലന്‍ഡിനെ 207ല്‍ ഒതുക്കിയത്.

ഇന്നലെ നൈറ്റ് വാച്ച്‌മാനായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജാക്ക് ലീഷാണ് (92) ഇംഗ്ലണ്ടിന്റെ ടോപ് സകോറര്‍. ആദ്യ ടെസ്റ്റ് കളിക്കുന്ന ജേസണ്‍ റോയ് 72 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ മാര്‍ക് അഡൈറും രണ്ട് വീതം വിക്കറ്റ് നേടിയ ബോയ്ഡ് റാങ്കിന്‍, സ്റ്റുവര്‍ട്ട് തോംപ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തത്.

ഒരു വിക്കറ്റ് മാത്രം ബാക്കി നിൽക്കെ ഇംഗ്ളീഷ് പടക്ക് എന്ത് ചെയ്യാനാകുമെന്നു കണ്ടറിയാം. പേസ് ബോളർമാരിൽ തന്നെയാവും ഇംഗ്ലീഷ് നായകന്റെ  പ്രതീക്ഷ.

Leave a comment