European Football Foot Ball qatar worldcup Top News

“അര്‍ജന്‍റ്റീനയിലെ ഭയക്കേണ്ടത് മേസ്സിയെ മാത്രമല്ല ” – ഗ്രീസ്മാന്‍

December 15, 2022

“അര്‍ജന്‍റ്റീനയിലെ ഭയക്കേണ്ടത് മേസ്സിയെ മാത്രമല്ല ” – ഗ്രീസ്മാന്‍

1962-ൽ ബ്രസീലിന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമാകാൻ ലെസ് ബ്ലൂസ് ഒരു കളി മാത്രം അകലെയാണ്.ഇന്നലെ വിജയം നേടിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഗ്രീസ്മാന്‍ ഫൈനലില്‍ ലയണല്‍ മേസ്സിയേ  നേരിടുക എന്നത് വലിയൊരു വെല്ലുവിളി ആണ് എന്നറിയിച്ചു.മൊറോക്കക്കാർക്കെതിരായ മിന്നും പ്രകടനത്തെത്തുടർന്ന് മാൻ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ച ഗ്രീസ്മാൻ, അർജന്റീനയുടെ കളിരീതി ഫ്രാൻസിന് അറിയാമെന്ന് വെളിപ്പെടുത്തി.

മേസ്സിയെ മാത്രമല്ല ഒരു ടീം എന്ന നിലയില്‍ അര്‍ജന്‍റ്റീന ഏറെ മുന്നോട്ട് പോയിരിക്കുന്നു എന്നും ഗ്രീസ്മാന്‍ പറഞ്ഞു.അര്‍ജന്‍റ്റീന ടീമിലെ എല്ലാ താരങ്ങളും ഒരേപോലെ അപകടകാരികള്‍ ആണ് എന്ന് കരുതുന്നതായും ഗ്രീസ്മാന്‍ വെളിപ്പെടുത്തി.കൂടാതെ കാണികളും അര്‍ജന്‍ട്ടീനക്ക് നല്‍കുന്ന പിന്തുണ വളരെ വലുത് ആണ് എന്നും താരം പറഞ്ഞു.

 

 

Leave a comment