ഖത്തർ ലോകക്കപ്പിന് ശേഷം ദേശീയ ടീമിന്റെ കടിഞ്ഞാൺ സിദാനെ ഏൽപ്പിക്കാൻ ഒരുങ്ങി ഫ്രഞ്ച് ബോർഡ്
2023ൽ ഫ്രഞ്ച് മാനേജർ റോളിൽ ദിദിയർ ദെഷാംപ്സിന് പകരക്കാരനാകാൻ മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിനദീൻ സിദാൻ തയ്യാറെടുക്കുന്നു.ദിദിയർ ദെഷാംപ്സിന്റെ ഫ്രഞ്ച് ബോർഡുമായുള്ള നിലവിലെ കരാർ 2022 ലോകകപ്പിന് ശേഷം കാലഹരണപ്പെടും.ഖത്തർ ലോകക്കപ്പിന് ശേഷം കോച്ച് റോളിൽ നിന്നു താഴെ ഇറങ്ങാൻ ദെഷാംപ്സ് ആഗ്രഹിക്കുന്നില്ല എന്നാൽ നിലവിലെ ഫ്രഞ്ച് യുവ നിരക്ക് ഒരു പുതിയ മാർഗ നിർദേശം നൽകാൻ ആണ് ബോർഡ് തീരുമാനിക്കുന്നത്.
മുണ്ടോ ഡിപോർട്ടീവോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ടൂർണമെന്റിന് ശേഷം ദെഷാംപ്സിന്റെ പിൻഗാമിയാകാൻ സാധ്യത കൂടുതൽ സിദാൻ തന്നെ ആണ്.ഇതിന് മുന്നേയും സിദാൻ ആയിരിക്കും ഫ്രഞ്ച് ഹെഡ് കോച്ച് എന്ന് കിംവദികൾ ഏറെ വന്നിരുന്നു. അദ്ദേഹം പിഎസ്ജിയുടെ മാനേജർ റോൾ ഏറ്റെടുക്കാത്തത് ഫ്രഞ്ച് ദേശീയ ടീമിനെ മുന്നിൽ കണ്ടാണ് എന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.






































