ബാഴ്സലോണയുടെ ഹെക്ടർ ബെല്ലറിനെ റോമയിൽ എത്തിക്കാൻ ജോസ് മൗറീഞ്ഞോ
ബാഴ്സലോണ റൈറ്റ് ബാക്ക് ഹെക്ടർ ബെല്ലറിനെ റോമ മാനേജർ ജോസ് മൗറീഞ്ഞോ റോമയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.കഴിഞ്ഞ സീസണിൽ റിയൽ ബെറ്റിസിൽ ലോണിൽ കളിച്ചതിന് ശേഷം വേനൽക്കാലത്ത് സൗജന്യ ട്രാൻസ്ഫറിൽ ക്യാമ്പ് നൗവിലേക്ക് മടങ്ങി എത്തിയ താരം സാവിയുടെ ആദ്യ ഇലവനിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ടു.താരത്തെ പറഞ്ഞുവിട്ട് റൈറ്റ് വിങ്ങ് ബാക്ക് റോളിൽ ഒരു വലിയ സൈനിങ് നടത്താൻ ആണ് ബാഴ്സ ബോർഡിന്റെ തീരുമാനം.
നിലവിലെ റോമൻ വിങ്ങ് ബാക്ക് റിക്ക് കാർസ്ഡോർപ്പ് ടീമിനോട് വിട പറയാൻ നിൽക്കുമ്പോൾ ആ റോളിലേക്ക് പുതിയ താരങ്ങളെ റിക്രിയൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ് മോറീഞ്ഞോ.താരത്തിന്റെ മോശം പ്രകടനത്തെ പരസ്യമായി മോറീഞ്ഞോ വിമർശിച്ചിരുന്നു.പ്രീമിയർ ലീഗിൽ ഉള്ള കാലം മുതൽ ബെല്ലെറിനെക്കുറിച്ച് അറിയാവുന്ന മോറീഞ്ഞോക്ക് റോമായിലെ തന്റെ സ്പോർട്ടിങ് പ്രൊജകട്ടിൽ താരം വളരെ ഏറെ അനുയോജ്യൻ ആവും എന്ന് ക്ലബ് മാനേജ്മെന്റിനോട് വെളിപ്പെടുത്തിയതായും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.






































