Cricket Top News

ആഷസ് ക്രിക്കറ്റ്: ഓസ്‌ട്രേലിയയുടെ സന്നാഹ മൽസരം ആരംഭിച്ചു

July 24, 2019

author:

ആഷസ് ക്രിക്കറ്റ്: ഓസ്‌ട്രേലിയയുടെ സന്നാഹ മൽസരം ആരംഭിച്ചു

സതാംപ്‌ടണ്‍: ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് ക്രിക്കറ്റിന് മുന്നോടിയായി ഇന്നലെ ഓസ്‌ട്രേലിയ സന്നാഹ മത്സരത്തിന് ഇറങ്ങി. ഓസ്ട്രലിയയും, ഓസ്‌ട്രേലിയ എയും തമ്മിൽ ആണ് മത്സരം. റോസ്ബൗൾ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിച്ചത്. ഇന്നലെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എയെ 105 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിനം അവസാനിച്ചപ്പോൾ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 96  റൺസ് എന്ന നിലയിലാണ്.

ഓസ്‌ട്രേലിയ എയ്ക്ക് വേണ്ടി മാർനസ് 41 റൺസ് നേടി. ബാക്കി ആർക്കും കാര്യമായി ഒന്ന് ചെയ്യാൻ കഴിഞ്ഞില്ല. മൂന്ന് പേര് മാത്രമാണ് രണ്ടക്കം നേടിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി മൈക്കൽ നെസർ നാലും, ജാക്‌സൺ മൂന്നും വിക്കറ്റ് നേടി. ഓസ്‌ട്രേലിയ ആയെ പെട്ടെന്ന് പുറത്താക്കിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ്ങിൽ പിഴച്ചു. അവർക്കും വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. സ്മിത്തും, വെയിടും, ഹാൻഡ്‌സ്കോമ്പും എല്ലാം പെട്ടെന്ന് പുറത്തായി. 29 റൺസ് നേടിയ മിച്ചൽ മാർഷ് ആണ് ആസ്ട്രേലിയയുടെ ടോപ് സ്‌കോറർ. ഇന്നലെ ആദ്യ ദിനം അവസാനിച്ചപ്പോൾ ജെയിംസ് പാറ്റിൻസൺ മാത്രമാണ് ക്രീസിൽ. പീറ്ററും, പാറ്റ് കുമ്മിൻസും മൂന്ന് വിക്കറ്റ് വീതം നേടി.     

 

 

Leave a comment