അയർലൻഡ് ഇംഗ്ലണ്ട് ഏക ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും
ലോർസ്: ആഷസ് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഉള്ള ഇംഗ്ലണ്ട് അയർലൻഡ് ഏക ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാകും. നാളെ ഇന്ത്യൻ സമയം വൈകുന്നേരം 3:30 ആണ് മൽസരം ആരംഭിക്കുന്നത്. ലോകകപ്പ് വിജയികളായ ഇംഗ്ളണ്ട് ആഷസിന് മുമ്പ് കളിക്കുന്ന ഏക ടെസ്റ്റ് മത്സരമാണിത്. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ഓപ്പണിങ് ബാറ്റ്സ്മാന് ജേസണ്‍ റോയ് ഈ ടെസ്റ്റിൽ കളിക്കുന്നുണ്ട്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ അയർലൻഡ് ആദ്യമായാണ് ഇംഗ്ലണ്ടിനെ നേരിടുന്നത്. ലൂയിസ് ഗ്രിഗറിയും ഇംഗ്ലണ്ട് ടീമിൽ ഇടം നേടിയിട്ടുണ്ട്.
ജോൺ റൂട്ട് ആണ് ടീമിന്റെ നായകൻ. ജോർഫർ അർച്ചർ, മാർക്ക് വുഡ്,മോർഗൻ എന്നിവർ നാളെ നടക്കുന്ന മത്സരത്തിൽ കളിക്കുന്നില്ല. ആഷസിന് മുമ്പ് ഇവർക്കു വിശ്രമം നൽകിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ആണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ടീമാണ് അയർലൻഡ്. അഫ്ഗാനിസ്ഥാനെ അയർലൻഡ് കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് മൽസരത്തിൽ തോൽപ്പിച്ചിരുന്നു. ഈ മത്സരം സ്റ്റാൻഡേർഡ് അഞ്ചിനേക്കാൾ പരമാവധി നാല് ദിവസം മാത്രമേ നീണ്ടുനിൽക്കൂ.






































