European Football Foot Ball Top News

സ്കോട്ടിഷ് താരം എമിലിയോ ലോറൻസിനെ എവർട്ടണിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി

November 7, 2022

സ്കോട്ടിഷ് താരം എമിലിയോ ലോറൻസിനെ എവർട്ടണിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി

17 കാരനായ എമിലിയോ ലോറൻസിന്റെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി എവര്‍ട്ടനില്‍ നിന്ന് പൂര്‍ത്തിയാക്കി.പല മുന്‍നിര ക്ലബുകളുടെയും സൈനിങ്ങ് ടാര്‍ഗറ്റ് ആയ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഇൻസ്റ്റാഗ്രാമിലൂടെ  എത്തിഹാദ് സ്റ്റേഡിയത്തിലേക്കുള്ള തന്റെ നീക്കം സ്ഥിരീകരിച്ചു.”പല ക്ലബ്ബുകളും” ലോറൻസിനെ സൈൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്ന് പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ അവകാശപ്പെടുന്നു.എന്നാല്‍ സിറ്റിയുടെ സ്പോര്‍ട്ടിംഗ് പ്രോജക്റ്റുമായി ഒത്തുപോകാന്‍ ആയിരുന്നു താരം തീരുമാനിച്ചത്.

Report: Manchester City Set To Complete Deal For 16-Year Old Emilio Lawrence From Everton - Sports Illustrated Manchester City News, Analysis and More

യൂത്ത് ലെവലിൽ സ്കോട്ട്ലൻഡിനെയും ഇംഗ്ലണ്ടിനെയും പ്രതിനിധീകരിച്ചിട്ടുള്ള ലോറൻസ്, കഴിഞ്ഞ സീസണിൽ എവർട്ടന്റെ അണ്ടർ 18 ടീമില്‍ മികച്ച സീസണ്‍ ആസ്വദിച്ചു.22 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം തന്‍റെ ടീമിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്.2021-22 കാമ്പെയ്‌നിന്റെ അവസാനത്തോടെ യുവതാരം അണ്ടർ-21 ടീമിലേക്ക് ചുവടുവച്ചു.ഇനി താരം  സിറ്റിയുടെ യൂത്ത് അക്കാദമിയിൽ സീനിയര്‍ ടീമിലേക്ക് വിളി വരുന്നത് വരെ തുടര്‍ന്നേക്കും എന്നും റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.

Leave a comment