ആഷസ് ക്രിക്കറ്റ്: ഓസ്ട്രേലിയ ഇന്ന് സന്നാഹ മത്സരത്തിനിറങ്ങും
സതാംപ്ടണ്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പ്രസിദ്ധമായ മത്സരമാണ് ആഷസ് ക്രിക്കറ്റ് ടെസ്റ്റ്. ഓസ്ട്രേലിയയും, ഇംഗ്ലണ്ടും തമ്മിലാണ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ന് ഓസ്ട്രേലിയ സന്നാഹ മത്സരത്തിന് ഇറങ്ങും. സതാംപ്ടണില് ഇന്ന് നടക്കുന്ന സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയ എ ടീമിനോടാണ് ഓസ്ട്രേലിയ മത്സരിക്കുന്നത്. ഇംഗ്ലണ്ടിലെ റോസ് ബൗൾ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്.
നിലവിൽ ആഷസ് ജേതാക്കൾ ഓസ്ട്രേലിയ ആണ്. എന്നാൽ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ട് ആഷസ് കിരീടം കൂടി സ്വന്തമാക്കാൻ ആണ് ഇത്തവണ ശ്രമിക്കുക. ഇന്ത്യൻ സമയം വൈകുന്നേരം 3:30 ആണ് മൽസരം ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റിനുള്ള ടീമുകളെ ഇതുവരെ ഇരു ടീമുകളും പ്രഖ്യാപിച്ചിട്ടില്ല. ഉസ്മാൻ ഖ്വാജ ആദ്യ ടെസ്റ്റ് കളിക്കുമെന്ന് ടിം പെയ്ന് പറഞ്ഞിരുന്നു.
സന്നാഹ മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീം: ജോ ബേൺസ്, കാമറൂൺ ബാൻക്രോഫ്റ്റ്, സ്റ്റീവൻ സ്മിത്ത്, പീറ്റർ ഹാൻഡ്സ്കോമ്പ്, ടിം പെയ്ൻ, മിച്ചൽ മാർഷ്, മാത്യു വേഡ്, മൈക്കൽ നെസർ, ജെയിംസ് പാറ്റിൻസൺ, ജാക്സൺ ബേർഡ്, നഥാൻ ലിയോൺ, ക്രിസ് ട്രെമെയ്ൻ
ഓസ്ട്രേലിയ എ : ഡേവിഡ് വാർണർ, മാർക്കസ് ഹാരിസ്, വിൽ പുക്കോവ്സ്കി, അലക്സ് കാരി, ട്രാവിസ് ഹെഡ്, കുർട്ടിസ് പാറ്റേഴ്സൺ, പാറ്റ് കമ്മിൻസ്, ജോഷ് ഹാസ്ൽവുഡ്, മിച്ചൽ സ്റ്റാർക്ക്, പീറ്റർ സിഡിൽ, ജോൺ ഹോളണ്ട്, മർനസ് ലാബുഷാഗെൻ






































