ഇന്ത്യക്കെതിരെയുള്ള ആദ്യ രണ്ട് ടി20 മൽസരത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു
ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഇന്ത്യക്കെതിരെയുള്ള ആദ്യ രണ്ട് ടി20 മൽസരത്തിനുള്ള പതിനാലംഗ വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. സുനിൽ നരൈനും, കീറോൺ പൊള്ളാർഡും ടീമിൽ ഇടം നേടിയിട്ടുണ്ട്. 2016-ന് ശേഷം നരൈൻ ആദ്യമായാണ് വിൻഡീസിന് വേണ്ടി ടി20 കളിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളും, രണ്ട് ടെസ്റ്റും അടങ്ങുന്ന പര്യടനത്തിനാണ് ഇന്ത്യ വിൻഡീസിൽ എത്തുന്നത്.കാർലോസ് ബ്രാത്വൈറ്റ് ആണ് വിൻഡീസ് ടീമിൻറെ നായകൻ.
ടി20 ടീമിൽ ആൻഡ്രെ റസ്സലും ഇടം നേടിയിട്ടുണ്ട്. എന്നാൽ മത്സരത്തിന് മുമ്പ് നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചെങ്കിൽ മാത്രമെ താരത്തിന് കളിക്കാൻ സാധിക്കു. ക്രിസ് ഗെയിൽ മൽസത്തിൽ ഉണ്ടാകില്ല. കാനഡയുടെ ഗ്ലോബൽ ടി 20 ലീഗിൽ കളിക്കാൻ പോകുന്നത്കൊണ്ടാണ് ഗെയിൽ ടീമിൽ ഇല്ലാത്തത്. പരിചയ സമ്പന്നരുടെയും, യുവാക്കളുടെയും സമ്മിശ്രിതമായാണ് വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
വിൻഡീസ് ടീം: ജോൺ കാമ്പ്ബെൽ, എവിൻ ലൂയിസ്, ഷിമ്രോൺ ഹെറ്റ്മിയർ, നിക്കോളാസ് പൂരൻ, കീറോൺ പൊള്ളാർഡ്, റോവ്മാൻ പവൽ, കാർലോസ് ബ്രാത്വൈറ്റ് (സി), കീമോ പോൾ, സുനിൽ നരിൻ, ഷെൽഡൻ കോട്രെൽ, ഓഷാൻ തോമസ്, ആന്റണി ബ്രാംബിൾ, ആൻഡ്രെ റസ്സൽ, ഖാരിപിയർ.






































