Cricket Top News

ആദ്യ ആഷസ് ടെസ്റ്റിൽ ഉസ്‌മാന്‍ ഖ്വാജ കളിക്കുമെന്ന് ടിം പെയ്‌ന്‍

July 23, 2019

author:

ആദ്യ ആഷസ് ടെസ്റ്റിൽ ഉസ്‌മാന്‍ ഖ്വാജ കളിക്കുമെന്ന് ടിം പെയ്‌ന്‍

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ഓസ്‌ട്രേലിയൻ താരം ഉസ്‌മാന്‍ ഖ്വാജ ആദ്യ ആഷസ് ടെസ്റ്റ് കളിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്‌ന്‍ അറിയിച്ചു. ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിലാണ് ഖ്വാജക്ക് പരിക്കേറ്റത്. പിന്നീട അദ്ദേഹം ലോകകപ്പ് മത്സരങ്ങൾ കളിച്ചിരുന്നില്ല. എന്നാൽ ഇപ്പൊൾ പരിക്കെല്ലാം ഭേദമായെന്നും ആദായ ആഷസ് താരം കളിക്കുമെന്നുമാണ് ടിം അറിയിച്ചത്.

ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ മൂന്നാം നമ്പർ താരമാണ് ഖ്വാജ. ഓഗസ്റ് ഒന്നിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരിക്ക് ഭേദമായ താരം കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ലോകകപ്പ് ക്രിക്കറ്റിൽ ഉസ്‌മാന്‍ ഖ്വാജക്ക് നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല.

Leave a comment