Cricket cricket worldcup Cricket-International Top News

ബൗളർമാരുടെ റാങ്കിംഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് റാഷിദ് ഖാന്‍, ആദ്യ പത്തിൽ ഭുവിയും

October 26, 2022

author:

ബൗളർമാരുടെ റാങ്കിംഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് റാഷിദ് ഖാന്‍, ആദ്യ പത്തിൽ ഭുവിയും

ഐസിസി ടി20 ബൗളർമാരുടെ റാങ്കിംഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍. ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെയാണ് റാഷിദ് പിന്തള്ളിയത്. ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ മികവാണ് റാഷിദിന് തുണയായത്.

നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത റാഷിദ് യുവതാരം ഹാരി ബ്രൂക്കിനെ പുറത്താക്കിയിരുന്നു. ന്യൂസിലന്‍ഡിനും ശ്രീലങ്കയ്ക്കുമെതിരെ രണ്ട് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റ് നേടിയെങ്കിലും റണ്‍സേറെ വഴങ്ങിയതാണ് ഹേസല്‍വുഡിന് തിരിച്ചടിയായത്. റാഷിദ് ഖാന് 702 റേറ്റിംഗ് പോയിന്‍റും ഹേസല്‍വുഡിന് 699 റേറ്റിംഗ് പോയിന്‍റുമാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ തബ്രൈസ് ഷംസിയാണ് മൂന്നാമത്.

ബൗളര്‍മാരില്‍ മൂന്ന് സ്ഥാനങ്ങള്‍ നഷ്‌ടപ്പെടുത്തി ലങ്കന്‍ സ്‌പിന്നര്‍ വനിന്ദു ഹസരങ്ക ആറാം സ്ഥാനത്തേക്കിറങ്ങി. അഫ്‌ഗാനിസ്ഥാനെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഇംഗ്ലണ്ട് പേസര്‍ സാം കറന്‍ എട്ട് സ്ഥാനങ്ങളുയര്‍ന്ന് 8-ാം സ്ഥാനത്തേക്കെത്തി. പാകിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാര്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് ആദ്യ പത്തിലെത്തി.

Leave a comment