അണ്ടർ 19 ക്രിക്കറ്റ്: ഇംഗ്ലണ്ടിന് വീണ്ടും തോൽവി
ലണ്ടൻ: അണ്ടർ 19 ട്രൈ സീരിസിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് വീണ്ടും തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ആണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇംഗ്ലണ്ട്, ഇന്ത്യ, ബംഗ്ലാദേശ് ടീമുകളാണ് ഈ യൂത്ത് ഏകദിന മൽസരത്തിൽ കളിക്കുന്നത്. അണ്ടർ 19 ട്രൈ സീരിസിൽ 12 മൽസരങ്ങളും, ഒരു ഫൈനൽ മത്സരവുമാണ് ഉള്ളത്.
ഇന്ന് നടന്ന അണ്ടർ 19 യൂത്ത് ഏകദിന മത്സരത്തിൽ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകായയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വളരെ മോശം ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. നിശ്ചിത അമ്പത് ഓവറിൽ അവർ 7 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 38.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു. ബംഗ്ലാദേശിന് വേണ്ടി തോവിദ് ഹ്രിഡോയ് പുറത്താകാതെ 70 റൺസ് നേടി. തോവിധും, ഷഹാദത്ത് ഹുസൈനും(57) ചേർന്നാണ് ബംഗ്ലാദേശിനെ വിജയിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ടിന് വേണ്ടി ലെവിസും(69),കാസിയും(58) മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇന്നലെ നടന്ന ആദ്യ മത്സരത്തിലും ഇംഗ്ലണ്ട് തോറ്റിരുന്നു.






































