വിൻഡീസിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഫില്‍ സിമണ്‍സ്
ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 കാണാതെ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനമൊഴിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഫില്‍ സിമണ്‍സ്. അടുത്തമാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാകും സിമണ്‍സ് പരിശീലിപ്പിക്കുന്ന വിന്‍ഡീസ് ടീം അവസാനമായി കളിക്കുക.
2016-ല്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ലോകകപ്പ് നേടുമ്പോഴും സിമണ്‍സ് ആയിരുന്നു പരിശീലകന്. പിന്നീടൊരിക്കല്‍ സ്ഥാത്ത് നിന്ന് മാറ്റുകയും ചെയ്തു. തുടര്‍ന്ന് 2019-ല്‍ വീണ്ടും ചുമതലയേല്‍പ്പിച്ചു. ലോകകപ്പിലെ പുറത്താകല്‍ വേദനിപ്പിക്കുന്നതാണെന്ന് സിമണ്‍സ് ഔദ്യോഗിക വാര്‍ത്താകുറപ്പില്‍ പറഞ്ഞു.
ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡ്, സ്കോട്ലന്ഡ് എന്നിവരോട് തോറ്റാണ് വിന്‍ഡീസ് പുറത്തായത്. രണ്ടാം മത്സരത്തില്‍ സിംബാബ്വെയ്ക്കെതിരെ മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിന് വിജയിക്കാനായത്. അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനോട് ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് വിന്‍ഡീസിന് പിണഞ്ഞത്. ടോസ് നേടി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 17.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ നിന്ന പോള്‍ സ്റ്റിര്‍ലിംഗാണ് ഐറിഷ് പടയെ വിജയത്തിലേക്ക് നയിച്ചത്.






































