വനിത ആഷസ് : സമനിലയിൽ അവസാനിച്ചു
ഓസ്‌ട്രേലിയ ഇംഗ്ലണ്ട് വനിത ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചു. ഏക ആഷസ് മത്സരമാണ് സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്‌സ് 420/8 എന്ന നിലയിൽ ഓസ്‌ട്രേലിയ അവസാനിപ്പിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ സ്വാഗതം ചെയ്തത് മഴ ആയിരുന്നു. പിന്നീട ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ അഞ്ച് വിക്കറ്റുകൾ 132 റൺസ് എടുക്കുമ്പോൾ നഷ്ടമായി. എന്നാൽ പിന്നീട് പൊരുതിയ ഇംഗ്ലണ്ട് 9ന് 275 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു.
രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് 230 എത്തിയപ്പോൾ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. തോൽക്കുമെന്ന് ഉറപ്പായ മത്സരത്തിൽ ഇംഗ്ലണ്ട് പൊരുതി സമനില നേടുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേദനി ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ല്‍സെ പെറി രണ്ടാം ഇന്നിങ്സിൽ 76 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി രണ്ടാം ഇന്നിങ്സിൽ ലോറ മാര്‍ഷ്, ക്രിസ്റ്റീ ഗോര്‍ഡണ്‍, ഹീത്തര്‍ നൈറ്റ് എന്നിവർ രണ്ട് വിക്കറ്റ് നേടി. തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ കരകയറ്റിയത് ആമി എല്ലെന്‍ ജോണ്‍സും(64), നതാലി സ്കിവരറും(88) ആണ്.






































