ആഴ്സണലിന്റെ 8 മത്സര വിജയ പരമ്പര സതാംപ്ടണ് അവസാനിപ്പിച്ചു
മൈക്കൽ അർട്ടെറ്റയുടെ ടീം സതാംപ്ടണുമായി 1-1ന് സമനിലയിൽ പിരിഞ്ഞതോടെ ആഴ്സണലിന്റെ എട്ട് മത്സരങ്ങളുടെ വിജയ പരമ്പര ഞായറാഴ്ച അവസാനിച്ചു.11 മിനിറ്റിനുള്ളിൽ മിഡ്ഫീൽഡർ ഗ്രാനിറ്റ് ഷാക്ക ഒരു ഹാഫ് വോളി പായിച്ചപ്പോൾ ആഴ്സണല്‍ ലീഡ് നേടി എങ്കിലും 65 മിനിറ്റിൽ സ്റ്റുവർട്ട് ആംസ്ട്രോങ്ങിലൂടെ സതാംപ്ടൺ സമനില പിടിച്ചു.
ശനിയാഴ്ച ബ്രൈറ്റണെതിരെ 3-1 ന് വിജയിച്ച മാഞ്ചസ്റ്റർ സിറ്റിയേക്കാൾ രണ്ട് പോയിന്റ് മുന്നിൽ ആണ് ആഴ്സണൽ ഇപ്പോള്‍.ആദ്യ പതിനഞ്ചു മിനുട്ടില്‍ സതാംട്ടന് പ്രതിരോധത്തെ മാറി മാറി പരീക്ഷിച്ച ആഴ്സണല്‍ മുന്നേറ്റ നിര പല അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും ഫിനിഷിങ്ങിലെ പാളിച്ച അവര്‍ക്ക് തിരിച്ചടിയായി.രണ്ടാം പകുതിയില്‍ ഒരു ഫ്രഷ് തുടക്കം കുറിച്ച സതാംട്ടന് പതിയെ കളിയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി.65 മിനിറ്റില്‍ ഒരു കൌണ്ടര്‍ അറ്റാക്കിലൂടെ മുഹമ്മദ് എലിയൂനൂസി നല്കിയ പാസ് വലയില്‍ എത്തിച്ച ആംസ്ട്രോങ്ങ് ആണ് സതാംട്ടന് കാത്തിരുന്ന സമനില ഗോള്‍ സമ്മാനിച്ചത്.






































