ടോട്ടന്‍ഹാമിനെ അട്ടിമറിച്ച് നാലാം സ്ഥാനത്തേക്ക് കയറി ന്യൂകാസില്‍
ടോട്ടൻഹാം ഹോട്സ്പറിനെതിരെ 2-1 ന് ജയം നേടി ന്യൂകാസിൽ യുണൈറ്റഡ് പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടി.ആദ്യ പകുതിയിൽ കല്ലം വിൽസണും മിഗ്വൽ അൽമിറോണും ആണ് കാസിലിന് വേണ്ടി ഗോള്‍ നേടിയത്.ലീഗില്‍ മൂന്നാം സ്ഥാനത് തന്നെ ഉണ്ട് എങ്കിലും ടോട്ടന്‍ഹാം കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രണ്ടു ജയങ്ങള്‍ മാത്രമേ നേടിയിട്ടുള്ളൂ.ഇത് കോണ്ടെയെ നേരിയ സമ്മര്‍ദത്തില്‍ ആക്കുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാരി കെയ്ന്‍ സീസണിലെ പത്താം ലീഗ് ഗോൾ നേടിയപ്പോള്‍ ടോട്ടൻഹാമിന് തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന് നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും മൂന്ന് പോയിന്റുകൾ നേടുന്നതിൽ ഉറച്ചുനിന്ന ന്യൂകാസിലിനെ മറികടക്കാന്‍ അവര്‍ക്കായില്ല.ആദ്യ 12 മത്സരങ്ങളിൽ ഒരു തവണ മാത്രം തോറ്റ ന്യൂ കാസില്‍ 21 പോയിന്റുമായി ചാമ്പ്യൻസ് ലീഗ് യോഗ്യത സ്ഥാനത്തേക്ക് എത്തിയപ്പോള്‍ ന്യൂകാസിലിന്റെ ആരാധകർ ഗാലറിയില്‍ നിന്ന് ആനന്ദ നൃത്തം ചവിട്ടി.






































