കോലിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് വിജയത്തിന് ശേഷം വിരാാട് കോലിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പാകിസ്ഥാന് മുന്നോട്ടുവച്ച് 160 വിജയലക്ഷ്യം കോലിയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മറികടക്കുന്നത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ.
ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവര്‍ തമ്മിലുള്ള കൂട്ടുകെട്ടിനെ കുറിച്ചു രോഹിത് സംസാരിച്ചു. ”എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇത്തരം മത്സരങ്ങളില്‍ ഇങ്ങനൊരു ഫലം പ്രതീക്ഷിക്കില്ല. പറ്റുന്നിടത്തോളം മത്സരം സ്വന്തമാക്കാനാണ് ശ്രമിച്ചത്. വിരാട് കോലി-ഹാര്‍ദിക് പാണ്ഡ്യ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് നിര്‍ണായകമായത്. പിച്ചില്‍ സ്വിങ്ങും ബൗണ്‍സും ഉണ്ടായിരുന്നു. കോലി- പാണ്ഡ്യ സഖ്യം അവരുടെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്തു. ഇത്തരത്തില്‍ തുടങ്ങാന്‍ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇത്തരത്തില്‍ ബാറ്റ് ചെയ്തതിനെ കോലിയെ ഞാന്‍ നമിക്കുന്നു. കോലി ഇന്ത്യക്ക് വേണ്ടി കളിച്ചതില്‍ ഏറ്റവും മികച്ച ഇന്നിംഗ്സായിരിക്കുമിത്. ഞാന്‍ എല്ലാവരോരും നന്ദി പറയുന്നുവെന്നും രോഹിത് മത്സര ശേഷം പറഞ്ഞു.






































