ഖത്തർ ക്ലബ്ബായ അല്‍ സാദിന്റെ പരിശീലകാനായി സാവി അരങ്ങേറ്റം കുറിച്ചു
ഖത്തര്‍ ക്ലബായ അല്‍ സാദിന്റെ പരിശീലക സ്ഥാനം ബാഴ്സലോണ ഇതിഹാസതാരം സാവി ഏറ്റെടുത്തിരിക്കുന്നു . സാവിയുടെ പരിശീലനത്തിൽ അൽ സാദിന്റെ ആദ്യ മത്സരം കഴിഞ്ഞ ദിവസം നടന്നു. മേളരം സമനിലയിൽ അവസാനിച്ചു. പലാമോസിനെ ആണ് ആദ്യ മത്സരത്തിൽ അൽ സാദ് നേരിട്ടത്. ഇരു ടീമുകളും ഓരോ ഗോളുകൾ ആണ് മത്സരത്തിൽനേടിയത്. നല്ല പ്രകടനമാണ് അൽ സാദ് ഈ മത്സരത്തിൽ നടത്തിയത്.
കഴിഞ്ഞ സീസണിലാണ് സാവി ഫുട്ബാളിൽ നിന്ന് വിരമിച്ചത്. അൽ സാദി ടീമിനൊപ്പമാണ് സാവി കഴിഞ്ഞ നാലു വർഷമായി ബൂട്ടണിഞ്ഞത്. വിരമിച്ചതിന് ശേഷം അതെ ടീമിൽ തന്നെ സാവി പരിശീലകനായി എത്തി. ഖത്തർ ലോകകപ്പ് കഴിയുന്നവരെ സാവി അൽ സാദിന്റെ പരിശീലകനായി തുടരും. 2015-ൽ ആണ് സാവി ടീമിൽ എത്തിയത്.






































