Cricket Cricket-International Top News

ബുംറയ്‌ക്ക് ഏറ്റവും ഉചിതനായ പകരക്കാരന്‍ മുഹമ്മദ് ഷമി തന്നെയെന്ന് സച്ചിൻ

October 18, 2022

author:

ബുംറയ്‌ക്ക് ഏറ്റവും ഉചിതനായ പകരക്കാരന്‍ മുഹമ്മദ് ഷമി തന്നെയെന്ന് സച്ചിൻ

ടി20 ലോകകപ്പിൽ പരിക്കേറ്റ് പുറത്തായ സൂപ്പർ താരം ജസ്പ്രീത് ബുംറയ്‌ക്ക് ഏറ്റവും ഉചിതനായ പകരക്കാരന്‍ മുഹമ്മദ് ഷമി തന്നെയെന്ന് വ്യക്തമാക്കി ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുക്കർ.

ഷമി മികച്ച പേസറാണ്. ബുംറക്ക് ഉചിതനായ പകരക്കാരനാണ്. ഷമി മികച്ചൊരു സ്ട്രൈക്ക് ബൗളറാണ്. ഏറെക്കാലമായി ഇന്ത്യക്കായി കളിക്കുന്നു. വമ്പന്‍ മത്സരങ്ങള്‍ കളിച്ചുള്ള പരിചയമുണ്ട്. ബൗളിംഗ് കാണാന്‍ ഞാനേറെ ഇഷ്‌ടപ്പെടുന്ന താരമാണ് അദ്ദേഹം. ബുംറയുടെ അസാന്നിധ്യം പരിഹരിക്കാന്‍ ഷമിക്കാകും എന്നാണ് പ്രതീക്ഷയെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

ബുംറ പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യന്‍ ടീമിന്‍റെ പ്രതീക്ഷകളെല്ലാം അസ്‌തമിച്ചു എന്ന് വിശ്വസിക്കുന്നവരേറെയായിരുന്നു. ബുമ്രക്ക് പകരം ഇന്ത്യ പരീക്ഷിച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരെല്ലാം ഏഷ്യാ കപ്പിലും അതിന് ശേഷമുള്ള പരമ്പരകളിലുമെല്ലാം അടിവാങ്ങിക്കൂട്ടി എന്നതാണ് ഒരു കാരണം. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ വാംഅപ് മത്സരത്തില്‍ വിസ്‌മയ ബൗളിംഗുമായി മുഹമ്മദ് ഷമി എത്തിയതോടെ ആരാധകര്‍ പ്രതീക്ഷ വീണ്ടെടുത്തിരിക്കുകയാണ്.

Leave a comment