European Football Foot Ball Top News

ലോകത്തിലെ മികച്ച മൂന്നു താരങ്ങളില്‍ ഒരാള്‍ ഫെഡെ വാൽവെർഡെ എന്ന് ക്രൂസ്

October 17, 2022

ലോകത്തിലെ മികച്ച മൂന്നു താരങ്ങളില്‍ ഒരാള്‍ ഫെഡെ വാൽവെർഡെ എന്ന് ക്രൂസ്

ബാഴ്‌സലോണയ്‌ക്കെതിരായ എൽ ക്ലാസിക്കോയിലെ 3-1 വിജയത്തിൽ റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ ടോണി ക്രൂസ് ഫെഡെ വാൽവെർഡെയുടെ മാച്ച് വിന്നിംഗ് ഡിസ്‌പ്ലേയെ പ്രശംസിച്ചു.മത്സരശേഷം ഫെഡേ ലോകത്തിലെ മികച്ച മൂന്നു താരങ്ങളില്‍ ഒരാള്‍ ആയി മാറി കഴിഞ്ഞിരിക്കുന്നു എന്ന് ഒരു ട്വീറ്റിലൂടെ  ക്രൂസ് വെളിപ്പെടുത്തി.

Is Fede Valverde being on the wing hurting Real Madrid's midfield?

ഒരു മിഡ്ഫീല്‍ഡര്‍ ആയ ഫെഡേ വളരെ നിര്‍ണായക മത്സരത്തില്‍ ലെഫ്റ്റ് വിങ്ങില്‍ ആയിരുന്നു റയലിന് വേണ്ടി കളിച്ചത്.റയലിന് വേണ്ടി വളരെ സുന്ദരമായൊരു ഗോളും അദ്ദേഹം നേടി.മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും അദ്ദേഹം തന്നെ.ക്രൂസ് വിരമിച്ചാല്‍ ആ റോളില്‍ റയലിന്റെ മിഡ്ഫീല്‍ഡിനെ ഭരിക്കേണ്ട താരമാണ്  വാല്‍വറഡേ.വേഗതയും അപാര ഷൂട്ടിങ്ങ് ടെക്നിക്കും മറ്റ് മിഡ്ഫീല്‍ഡര്‍മാരില്‍ നിന്ന് അദ്ദേഹത്തെ   ഏറെ വ്യതസ്തമാക്കുന്നു.

Leave a comment