സലയുടെ സോളോ ഗോളില്‍ ലിവര്‍പൂള്‍ !!!
ഞായറാഴ്ച പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നിര്‍ണായക മത്സരത്തില്‍ 1-0 നു വിജയിച്ച് ലിവര്‍പൂള്‍.സീസണിൽ സിറ്റിയുടെ തോൽവി അറിയാത്ത സിറ്റിയെ മുട്ടുകുത്തിച്ചത് സലയുടെ ഗോള്‍ ആയിരുന്നു.സിറ്റി കൈവശം പന്ത് വെച്ച് ആധിപത്യത്തോടെ കളി ആരംഭിച്ചപ്പോള്‍ ലിവര്‍പൂളിനു വേണ്ടി ജോ ഗോമസ് മികച്ച പ്രതിരോധം പുറത്തെടുത്തു.
ഫിൽ ഫോഡന് 54 ആം മിനുട്ടില്‍ ലീഡ് നേടി എന്ന് കരുതിയ സിറ്റിക്ക് തിരിച്ചടിയായി വാര് ഗോള്‍ നിഷേധിച്ചു.ബിൽഡ്-അപ്പിൽ ഫാബിഞ്ഞോയെ ഹാലാൻഡ് ഫൗള്‍ ചെയ്തതായി റീപ്ലേയില്‍ വളരെ വ്യക്തം ആയിരുന്നു.തുടര്‍ന്ന് പല അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും 76 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ലിവര്‍പൂളിന്.ഗോള്‍ കിക്ക് ഉയര്‍ത്തി അടിച്ച ആലിസന്റെ പന്ത് സ്വീകരിച്ച സല മികച്ച ഒരു വണ്‍ ഓണ്‍ വണില്‍ എഡേഴ്സണെ കബളിപ്പിച്ച് പന്ത് വലയിലേക്ക് തട്ടി വിട്ടു.വിജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനത് എത്തി.എട്ടാം സ്ഥാനത്തുള്ള അവര്‍ നാലാം സ്ഥാനത്തുള്ള ചെല്‍സിയുമായി വെറും ആറു പൊയിന്റ്റിനു ആണ് പിന്നില്‍ ഉള്ളത്.






































