EPL 2022 European Football Foot Ball Top News

മൗണ്ടിന്‍റെ ഇരട്ട ഗോളില്‍ ചെല്‍സി !!!

October 16, 2022

മൗണ്ടിന്‍റെ ഇരട്ട ഗോളില്‍ ചെല്‍സി !!!

തുടര്‍ച്ചയായ നാല് ലീഗ് വിജയങ്ങളോടെ ചെല്‍സി പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തോമസ് ടുഷലിന് പകരം പോട്ടർ വന്നതിന് ശേഷം ആറ് കളികളിൽ ചെൽസി തോൽവി അറിഞ്ഞിട്ടില്ല.ഇന്നത്തെ മത്സരത്തില്‍ ആസ്ട്ടന്‍ വില്ലയെ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ചെല്‍സി പരാജയപ്പെടുത്തിയത്.

Mason Mount double adds to Steven Gerrard's problems after Kepa masterclass

ഈ സീസണില്‍ ഗോള്‍ നേടാന്‍ പാടുപ്പെടുന്ന മേസന്‍ മൗണ്ട് ആണ് ചെല്‍സിക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്.ടൈറോൺ മിങ്‌സിന്റെ ഡിഫൻസീവ് ഹെഡര്‍  വരുത്തിയ പിഴവ് മുതലെടുത്ത്‌ മൗണ്ട്  ആറാം മിനിറ്റിൽ  തന്നെ ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു.ഒരു ഗോളിന് പിന്നില്‍ നിന്ന വില്ല ഇടവേളയ്ക്ക് മുമ്പ് നിരവധി മികച്ച അവസരങ്ങൾ സൃഷ്ടിച്ചു എന്നാല്‍ ൽസിയുടെ കീപ്പർ കെപ അരിസാബലാഗ പല മികച്ച സേവുകളും നടത്തി ചെല്‍സിയുടെ ലീഡ് നിലനിര്‍ത്തി.65-ാം മിനിറ്റിൽ മൗണ്ടിന്റെ ഡിപ്പിംഗ് ഫ്രീ കിക്ക് കീപ്പർ എമിലിയാനോ മാർട്ടിനെസിനെ കബളിപ്പിച്ച് വലയിലേക്ക് കയറിയതോടെ വില്ലയുടെ സമനില പ്രതീക്ഷ ആവിയായി പോയി.

Leave a comment