യുവതാരം കെ എസ് ഭരത് വൈകാതെ ഇന്ത്യന്‍ ടീമിലെത്തുമെന്ന് ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം എസ് ധോണിയ്ക്ക് പകരം മൂന്ന് ഫോര്‍മാറ്റിലും ഋഷഭ് പന്ത് സ്ഥാനം ഉറപ്പിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ താരത്തിന് പകരം യുവതാരം ആന്ധ്രാപ്രദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെ എസ് ഭരത് ആണ് ടെസ്റ്റ് ടീമില്‍ എടുക്കാൻ സാധ്യതയുണ്ടെന്ന് ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്.
ടീമിനായി ഭരത് കാഴ്ചവച്ച മികച്ച പ്രകടനമാണ് യുവതാരത്തിന് ടെസ്റ്റ് ടീമിലേക്കുള്ള വഴി തുറക്കാന്‍ കാരണമാകുന്നതെന്നും പ്രസാദ് പറഞ്ഞു. ഇന്ത്യയ്ക്കായി കളിച്ച കഴിഞ്ഞ 11 മത്സരങ്ങളില്‍ 686 റണ്‍സാണ് ഭരത് അടിച്ചുകൂട്ടിയത്. എന്നാല്‍ ഭാവിയില്‍ ഭരതാകും ഋഷഭ് പന്തിനൊപ്പം ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുക.പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തുപോയ വൃദ്ധിമാന്‍ സാഹയക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കേണ്ടതാണ് എന്നതിനാലാണ് അദ്ദേഹത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.






































