യുവന്റ്റസ് – ടോറിനോ ഡെർബി ഇന്ന്
ഈ സീസണിൽ ഒരു ദുരന്തത്തിൽ നിന്ന് മറ്റൊന്നിലേക്ക് കുതിക്കുന്ന യുവന്റസ്, ശനിയാഴ്ചത്തെ ഡെർബി ഡെല്ല മോളിൽ നഗര എതിരാളികളായ ടോറിനോയെ നേരിടാൻ ഒരുങ്ങുന്നു.നിലവില്‍ ലീഗില്‍ എട്ടാം സ്ഥാനത് ഉള്ള യുവേ ഈ അടുത്ത കാലത്തെ ലീഗില്‍ മോശം ഫോമില്‍ ആണ് കടന്നു പോകുന്നത്.കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താവുന്നതിനറെ വക്കില്‍ ആണ് യുവേ നിലവില്‍.
ചിര വൈരികള്‍ ആയ ടോറിനോ ഈ അടുത്ത കാലത്ത് യുവന്റ്റസിനെ സമനിലയില്‍ തളച്ചു എങ്കിലും യുവേക്കെതിരെ ടോറിനോയുടെ റെക്കോര്‍ഡ് വളരെ മോശം ആണ്.അത് തിരുത്താനുള്ള നല്ലൊരു അവസരം ആണ് ടോറിനോക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.ഇന്ത്യന്‍ സമയം ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ഒളിമ്പിക്കോ ഡി ടോറിനോയില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.






































