ബാഴ്സലോണ താരങ്ങള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ് – ബുസ്ക്കറ്റ്സ്
ക്യാമ്പ് നൗവിൽ ഇന്ററുമായി 3-3 സമനില വഴങ്ങിയതിനെത്തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്ക്കറ്റസ് എല്‍ ക്ലാസിക്കോയിലേക്ക് കളിക്കാന്‍ ഇറങ്ങുന്ന ബാഴ്സലോണ ടീം എല്ലാം തകര്‍ന്ന മട്ടില്‍ ആണ് എന്ന് വെളിപ്പെടുത്തി.തന്റെ ടീം വരുത്തിയ പിഴവുകള്‍ എല്ലാം മത്സരത്തെ ബാധിച്ചു എന്ന് പറഞ്ഞ സാവിയും ഫലത്തില്‍ ഉള്ള നിരാശ പങ്കു വെച്ചു.
“ചാമ്പ്യന്‍സ് ലീഗ് പോലുള്ള മത്സരങ്ങളില്‍ എന്തൊക്കെ ചെയ്താലും മത്സരഫലത്തിനു ആണ് പ്രാധാന്യം.ഞങ്ങള്‍ നന്നേ പൊരുതി കളിച്ചു.എല്ലാ മേഘലയിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല എങ്കിലും താരങ്ങള്‍ അവര്‍ക്ക് കഴിയും വിധം പോരാടി.ഒരു ഗോള്‍ നേടിയപ്പോള്‍ താരങ്ങള്‍ എല്ലാവരും കൂടുതല്‍ ആത്മവിശ്വാസത്തോടെ പന്ത് തട്ടാന്‍ തുടങ്ങി.എന്നാല്‍ എതിര് ടീം ഗോള്‍ നേടുമ്പോള്‍ താരങ്ങള്‍ക്ക് അവരുടെ ആത്മവിശ്വാസം നഷ്ട്ടപ്പെടുന്നു.ഈ ഒരു മാനസികാവസ്ഥയോടെ എല്‍ ക്ലാസിക്കോ കളിക്കുക എന്നത് അത്യന്തം വിഷമകരം ആണ്.”ബുസ്ക്കറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞു.






































