വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിൽ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം. വെസ്റ്റ് ഇന്‍ഡീസ് എ ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം 33 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്ന ഇന്ത്യ അനൗദ്യോഗിക ഏകദിന പരമ്പര 4-1ന് സ്വന്തമാക്കി.
89 പന്തില്‍ 99 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്‌വാദും 40 പന്തില്‍ 69 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 64 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം നേടിക്കൊടുത്തത് . ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍, നവദീപ് സെയ്നി എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗിന്റെ മികവിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 236 റണ്‍സില്‍ ഒതുക്കിയത്. 218 റണ്‍സെടുത്ത ഗില്ലാണ് ഏകദിന പരമ്പരയിലെ ടോപ് സ്കോറര്‍.






































